-
സംവിധായകന്‍ അരുണ്‍ ഗോപി അഭിനയിച്ച ഹ്രസ്വചിത്രം വൈറലാകുന്നു. ദാമ്പത്യജീവിതത്തിലെ വിശ്വാസ്യതയും സ്‌നേഹവും സ്‌നേഹമില്ലായ്മയും കാണിക്കുന്ന ധര എന്ന ഈ കുഞ്ഞു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമൃത് രാജ് ആണ്. ഗൗതം മേനോന്‍, അരുണ്‍ ഗോപി എന്നിവരുടെ സംവിധാന സഹായിയായിരുന്നു അമൃത് രാജ്.
ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ ചേര്‍ന്ന് ഫെയ്‌സ്ബുക്കിലൂടെയാണ് 'ധര' റിലീസ് ചെയ്തത്. നല്ല സംവിധായകന്‍ മാത്രമല്ല, മികച്ച നടനുമാണല്ലോ അരുണ്‍ എന്ന് ആരാധകര്‍ പറയുന്നു. അരുണ്‍ ഗോപിയോടൊപ്പം അനുനായര്‍, മേഘ തോമസ്, ഇവ സൂരജ് എന്നിവര്‍ അഭിനയിക്കുന്നു. വിഷ്ണു നടേശന്റേതാണ് കഥ. റാം എച്ച് പുത്രന്‍ ആണ് ഛായാഗ്രഹണം. പ്രതീക് അഭ്യങ്കര്‍ സംഗീതമൊരുക്കുന്നു.
Content Highlights : dhara malayalam shortfilm arun gopy anu nair
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..