നന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ധനുഷും ഹൃത്വിക് റോഷനും സാറ അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധനുഷിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. ആനന്ദ് എല്‍. റായിയുടെ തന്നെ രാഝന എന്ന ചിത്രത്തിലൂടെയായിരുന്നു ധനുഷിന്റെ ബോളിവുഡ് അരങ്ങേറ്റം. സോനം കപൂറായിരുന്നു ചിത്രത്തിലെ നായിക. 

സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അണിയറ പ്രവര്‍ത്തകരുടെ പേരും മറ്റു വിവരങ്ങളും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് ആനന്ദ് എല്‍. റായ് പറഞ്ഞു. 

വെട്രിമാരന്റെ അസുരന്‍, ആര്‍.എസ് ദുരൈ സെന്തില്‍കുമാരിന്റെ പട്ടാസ് എന്നിവയാണ് ധനുഷിന്റെ പുതിയ തമിഴ് ചിത്രങ്ങള്‍. അസുരനില്‍ മഞ്ജു വാര്യരാണ് നായിക. 

ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സൂപ്പര്‍ 30 യാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഹൃത്വിക് ചിത്രം. മികച്ച അഭിപ്രായങ്ങള്‍ നേടി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 

കേദര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് നടന്‍ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകളായ സാറ അലി ഖാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇവരിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രണ്‍വീര്‍ സിംഗിനൊപ്പം സാറ വേഷമിട്ട സിമ്പ മികച്ച വിജയം നേടിയിരുന്നു.

Content Highlights: Dhanush to act in Anand L Rai movie, Hrithik Roshan, Sara Ali Khan, Bollywood Film, Asuran, Pattas Tamil Movies