ധനുഷ് ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയേറ്റര്‍ സ്‌ക്രീന്‍ വലിച്ചുകീറി ആരാധകര്‍


'തിരുച്ചിത്രമ്പലത്തി'ൽ ധനുഷും നിത്യ മേനോനും , തിയേറ്റർ സ്‌ക്രീൻ വലിച്ചുകീറിയ നിലയിൽ

ധനുഷ് നായകനായ 'തിരുച്ചിത്രമ്പലം' എന്ന സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ധനുഷ് ചിത്രം തിയേറ്ററിലെത്തിയത്. സിനിമ ഹൗസ്ഫുള്ളായി നിറഞ്ഞോടുന്നത് തിയേറ്ററുടമകള്‍ക്ക് ആശ്വാസം പകരുമ്പോള്‍ ചെന്നൈയിലെ രോഹിണി തിയേറ്ററില്‍ സംഭവിച്ചത് വലിയ നഷ്ടം.

ധനുഷിനെ സ്‌ക്രീനില്‍ കണ്ടതും ചില ആരാധകരുടെ ആവേശം അതിരുകടന്നു. ആര്‍പ്പു വിളികള്‍ക്കും നൃത്തവുമായി സീറ്റില്‍ നിന്ന് എഴുന്നേറ്റ ആരാധകരില്‍ ചിലര്‍ തിയേറ്റര്‍ സ്‌ക്രീന്‍ വലിച്ചുകീറി. ഷോ മുടങ്ങിയപ്പോഴാണ് ആവേശത്തില്‍ തങ്ങള്‍ക്ക് പിണഞ്ഞ അമളി അവര്‍ക്ക് മനസ്സിലായത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പരിധികടന്ന ഈ പ്രവൃത്തി തീയേറ്റര്‍ ഉടമയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

മിത്രന്‍ ജവഹര്‍ ആണ് തിരുച്ചിത്രമ്പലം' സംവിധാനം ചെയ്തിരിക്കുന്നത്. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, നിത്യ മേനോന്‍, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.

സണ്‍ പിക്സേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജെയ്ന്റ് മൂവീസ് വിതരണം ചെയ്യുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഓം പ്രകാശാണ് ഛായാഗ്രാകന്‍. ചിത്രസംയോജനം പ്രസന്ന ജെ കെ.

Content Highlights: Dhanush, Thiruchitrambalam Film release, fan tore theater screen, Chennai Theater .


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022

Most Commented