ഈ റൂസ്സോ ബ്രദേഴ്‌സിന് എന്നെ എങ്ങിനെ അറിയാം, ഞാനത് പലരോടും ചോദിച്ചു- ധനുഷ്


ധനുഷ് ജോ റൂസ്സോ, നെറ്റ്ഫ്‌ലിക്‌സ് കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിക ഷേർഗിൽ, ആന്റണി റൂസോ എന്നിവർക്കൊപ്പം

ധനുഷ് വേഷമിടുന്ന ഹോളിവുഡ് ചിത്രം ഗ്രേമാന്‍ റിലീസിനെത്തുകയാണ്. റൂസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റയാല്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, അനാ ഡേ ആമസ് എന്നിവരാണ് മറ്റുതാരങ്ങള്‍.

ചിത്രത്തിന്റെ പ്രചരണ പരിപാടിയുമായി മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനുഷും സംവിധായകരും പങ്കെടുത്തിരുന്നു. അതിനിടെ രസകരമായ ഒരു സംഗതി തുറന്നു പറഞ്ഞിരിക്കുകയാണ് ധനുഷ്. സിനിമയിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ തന്റെ മനസ്സില്‍ ഒരു സംശയമുദിച്ചു. ഈ റൂസ്സോ ബ്രദേഴ്‌സിന് എങ്ങിനെ തന്നെ അറിയാം. ഈ ചോദ്യം പലരോടും ചോദിച്ചുവെന്നും ധനുഷ് പറയുന്നു.

''ആത്മാര്‍ഥമായി പറയുകയാണെങ്കില്‍, റൂസ്സോ ബ്രദേഴ്‌സിന് എന്നെ അറിയാമെന്ന് കേട്ടപ്പോള്‍ ആശ്ചര്യം തോന്നി. ഇവരുടെ ടീമുമായി കോവിഡ് സമയത്ത് സൂം കൂടിക്കാഴ്ചകൾ പതിവായിരുന്നു. കോവിഡ് ടെസ്റ്റ് മുതലായ നിര്‍ദ്ദേശങ്ങള്‍ അവര്‍ നല്‍കുന്നതിനിടെ ഞാന്‍ അവരോട് ചോദിച്ചു, ഈ റൂസ്സോ ബ്രദേഴ്‌സിന് എന്നെ എങ്ങിനെ അറിയാമെന്ന്. അതെക്കുറിച്ച് അവര്‍ക്കറിയില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തി. റൂസ്സോ ബ്രദേഴ്‌സിനോടൊഴികെ എല്ലാവരും ഞാന്‍ ഈ ചോദ്യം ആവര്‍ത്തിച്ചു''- ധനുഷ് പറഞ്ഞു.

ഇതിന് ജോ റൂസ്സോ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, ''ഇപ്പോള്‍ താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടായിരിക്കും''. തുടര്‍ന്ന് ജോ റൂസോ പറഞ്ഞു, ''ധനുഷ് നായകനായ ചില സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഞങ്ങള്‍ കണ്ടിരുന്നു. ധനുഷിനോട് സിനിമയില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചാല്‍ എന്താണെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് ധനുഷിലേക്കെത്തിയത്.''

Content Highlights: Dhanush, The Gray Man Movie, Russo Brothers, Hollywood Film

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented