ധനുഷിനെ നായകനാക്കി കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. മാരൻ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.  ധനുഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. 

കാർത്തിക് നരേന്റെ ചിത്രത്തിൽ ആദ്യമായാണ് ധനുഷ് നായകനാകുന്നത്. കാർത്തിക് നരേൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. മലയാളി താരം മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക. 

മഹേന്ദ്രൻ, സമുദ്രക്കനി, സ്മൃതി വെങ്കട്, കൃഷ്ണകുമാർ എന്നിവരാണ് മറ്റ് താരങ്ങൾ. സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്.

ജി വി പ്രകാശ്‍കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജ​ഗമേ തന്തിരം ആണ് ധനുഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. റുസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം ദ ​ഗ്രേ മാനിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് യുഎസിലാണ് ധനുഷ് ഇപ്പോൾ

Content Highlights : Dhanush starrer Karthik naren Movie Maaran First Look Poster