ധനുഷ്, ക്യാപ്റ്റൻ മില്ലർ സിനിമയുടെ പോസ്റ്റർ | PHOTO: twitter.com/@dhanushUHD_offl, dhanushkraja
തമിഴ് താരം ധനുഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ധനുഷ് മുംബെെ വിമാനത്താവളത്തിൽ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. കട്ട താടിയും മുടി നീട്ടിവളർത്തിയതുമായ ലുക്കിലെത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്.
ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റൻ മില്ലറിലെ ലുക്കാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. സാണി കായിതം എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ആക്ഷൻ ചിത്രം 1940-കളിൽ നടക്കുന്ന കഥയാണ് പറയുന്നത്.
കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്കാ മോഹൻ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. ജി.വി. പ്രകാശ് കുമാറാണ് സംഗീതസംവിധാനം. ചിത്രത്തിലെ ധനുഷിന്റെ ലുക്ക് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
നേരത്തെ ഒരു മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മുഖം മറച്ച് ബൈക്കിൽ ചീറിപ്പായുന്ന നായകനാണ് പോസ്റ്ററിലുള്ളത്. ധനുഷിന്റെ ചലച്ചിത്ര ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രമാണിത്.
അതേസമയം, ചിത്രത്തെ വിവാദങ്ങളും ഒന്നൊഴിയാതെ പിന്തുടരുകയാണ്. സിനിമയുടെ ചിത്രീകരണത്തിനെതിരെ തെങ്കാശിയിലെ പരിസ്ഥിതി സ്നേഹികൾ ഉയർത്തിയ പ്രതിഷേധത്തിന് പിന്നാലെ മധുരയിലും സമാനരീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.
Content Highlights: dhanush spotted in mumbai airport in captain miller look
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..