ജനികാന്തിന്റെ ഇളയമകളും സംവിധായികയുമായ സൗന്ദര്യയുടെ കാര്‍ നിർത്തിയിട്ട ഓട്ടോറിക്ഷയില്‍ ഇടിച്ചു. ചെന്നൈ ആല്‍വാര്‍പേട്ടില്‍ വച്ചായിരുന്നു അപകടം.

അപകടം സംഭവിച്ചപ്പോള്‍ സൗന്ദര്യ ആദ്യം വിളിച്ചത് സഹോദരീ ഭര്‍ത്താവും നടനുമായ ധനുഷിനെയാണ്. ഓട്ടോറിക്ഷയ്ക്ക് കേടുപാടുകള്‍ വരികയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൗന്ദര്യയ്ക്കെതിരെ പരാതി നല്‍കുമെന്ന നിലപാടിലായിരുന്നു ഡ്രൈവര്‍.

എന്നാല്‍ ധനുഷ് നേരിട്ട് വന്ന് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ഡ്രൈവറുടെ ദേഷ്യം തണുത്തു. ചികിത്സയ്ക്കും ഓട്ടോയുടെ കേടുപാടുകള്‍ തീര്‍ക്കുവാനുമുള്ള പണം താന്‍ നല്‍കുമെന്ന് ധനുഷ് പറഞ്ഞപ്പോള്‍ ഡ്രൈവര്‍ ഒത്തുതീര്‍പ്പിന് സമ്മതിച്ചു.