സിനിമാജീവിതത്തിന്റെ പതിനെട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ് ധനുഷ്. 2003 ല്‍ പുറത്തിറങ്ങിയ 'കാതല്‍ കൊണ്ടേന്‍' എന്ന ചിത്രത്തിലൂടെയാണ് ധനുഷിന്റെ അരങ്ങേറ്റം. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘനാണ് ചിത്രം സംവിധാനം ചെയ്തത്. ഈ സിനിമയിലെ ഏതാനും ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് ധനുഷിപ്പോള്‍.

'കാതല്‍ കൊണ്ടേന് വേണ്ടി പകര്‍ത്തിയ കുറച്ച് ചിത്രങ്ങള്‍. ഇവിടെയായിരുന്നു എന്റെ തുടക്കം'- ധനുഷ് കുറിച്ചു. ഛായാഗ്രാഹകന്‍ അരവിന്ദ് കൃഷ്ണന്‍  പകര്‍ത്തിയ ചിത്രങ്ങളാണിത്.

അമേരിക്കന്‍ സൈക്കോളജിക്കല്‍ ത്രില്ലറായ ഫിയറിന്റെ തമിഴ് റീമേക്കായിരുന്നു കാതല്‍ കൊണ്ടേന്‍. സോണിയ അഗര്‍വാളായിരുന്നു ചിത്രത്തിലെ നായിക. ത്രികോണ പ്രണയകഥ പറഞ്ഞ ചിത്രം വന്‍ വിജയമായിരുന്നു. യുവന്‍ശങ്കര്‍ രാജ ഈണം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റായി മാറി. 

വളരെ പെട്ടന്ന് തന്നെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത് ധനുഷ് പ്രേക്ഷകര്‍ക്കിടയില്‍ ചേക്കേറി. തുടക്കകാലത്ത് ഒരു ആക്ഷന്‍ ഹീറോ പരിവേഷമായിരുന്നു ധനുഷിന്. പിന്നീട് അതിശക്തമായ കഥാപാത്രങ്ങളിലൂടെ മികച്ച  നടനാണെന്ന് ധനുഷ് തെളിയിച്ചു. ആടുകളം, അസുരന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ഇപ്പോള്‍ ഹോളിവുഡ് സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് ധനുഷ്. റൂസ്സോ ബ്രേദഴ്‌സ് സംവിധാനം ചെയ്യുന്ന ഗ്രേമാന്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷം ധനുഷ് അവതരിപ്പിക്കുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dhanush (@dhanushkraja)

Content Highlights: Dhanush shares pics From Kaadhal Kondein Movie, Throw Back, Selvaraghavan, Kaadhal Kondein songs