മാരി സെൽവരാജിനൊപ്പം ധനുഷ്
തിയേറ്ററുകളില്‍ വന്‍വിജയം നേടുകയും നിരൂപക പ്രശംസനേടുകയും ചെയ്ത കര്‍ണന്റെ വിജയത്തിന് ശേഷം ധനുഷും മാരി സെല്‍വരാജും ഒന്നിക്കുന്നു. ധനുഷ് തന്നെയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും ധനുഷ് വ്യക്തമാക്കി.
ധനുഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഹോളിവുഡ് ചിത്രത്തിലാണ്. ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍മാരായ റൂസ്സോ ബ്രദേഴ്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, ജെസ്സിക്ക ഹെന്‍വിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മാര്‍ക്ക് ഗ്രീനേയുടെ ഗ്രേമാന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
Content Highlights: Dhanush officially announces next movie with Maari Selvaraj after Karnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..