വാത്തി ടീസറിൽ നിന്ന് | ഫോട്ടോ: സ്ക്രീൻഗ്രാബ്
ധനുഷ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം വാത്തിയുടെ ടീസർ പുറത്തിറങ്ങി. ആക്ഷനും മാസ് ഡയലോഗുമെല്ലാം നിറഞ്ഞ മാസ് എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ജൂനിയർ അധ്യാപകന്റെ വേഷമാണ് ധനുഷിന്. സംയുക്താ മേനോനാണ് നായിക.
സായി കുമാർ, തനികേല ഭരണി, സമുദ്രക്കനി, ആടുകളം നരേൻ, ഇളവരസ്, മൊട്ട രാജേന്ദ്രൻ, ഹരീഷ് പേരടി, പ്രവീണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. യുവരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു.
നവീൻ നൂളി എഡിറ്റിങ്ങും വെങ്കട്ട് സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. വെങ്കി അട്ട്ലൂരിയാണ് വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.സിതാര എന്റർടെയിൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ നാഗവംശി. എസ്, സായി സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
തിമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേസമയം പ്രദർശനത്തിനെത്തുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.
Content Highlights: dhanush new movie vaththi teaser out, dhanush and samyuktha menon
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..