മുഖം മറച്ച് ബൈക്കിൽ ചീറിപ്പായുന്ന 'ക്യാപ്റ്റൻ മില്ലർ', പാൻ ഇന്ത്യൻ ചിത്രവുമായി ധനുഷ്


റോക്കി, സാണി കായിധം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ

ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോയിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ് | https://youtu.be/Oz9SAMQLSz0

പാൻ ഇന്ത്യൻ ബി​ഗ് ബജറ്റ് ചിത്രവുമായി ധനുഷ്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് കഴിഞ്ഞദിവസം നടന്നു. ഒരു മോഷൻ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.

മുഖം മറച്ച് ബൈക്കിൽ ചീറിപ്പായുന്ന നായകനാണ് പോസ്റ്ററിലുള്ളത്. തമിഴിന് പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രമിറങ്ങും. ധനുഷിന്റെ ചലച്ചിത്ര ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രമാണിത്.

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ റോക്കി, സാണി കായിധം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. മറ്റഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മദൻ കർക്കി സംഭാഷണവും ജി.വി. പ്രകാശ് കുമാർ സം​ഗീതസംവിധാനവും നിർവഹിക്കുന്നു. ശ്രേയാസ് കൃഷ്ണയാണ് ഛായാ​ഗ്രഹണം. ദിലീപ് സുബ്ബരായനാണ് സംഘട്ടനരം​ഗങ്ങളൊരുക്കുന്നത്. എഡിറ്റിങ് ന​ഗൂരൻ. കലാസംവിധാനം ടി. രാമലിം​ഗം.

സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാ​ഗരാജനാണ് നിർമാണം. ജി. ശരവണൻ, സായി സിദ്ധാർത്ഥി എന്നിവരാണ് സഹനിർമാതാക്കൾ.

Content Highlights: dhanush new movie, captain miller announcement, arun matheswaran movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented