തമിഴകത്തിന്റെ ഹിറ്റ് കുട്ടുക്കെട്ടാണ് വെട്രിമാരന്‍- ധനുഷ്. ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നത് മികച്ച ചിത്രങ്ങളായിരുന്നു. ഇവര്‍ ഒന്നിക്കുന്ന പുതിയ ചിത്രമാണ് അസുരന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായുള്ള പുതിയ മേയ്ക്ക് ഓവര്‍ ധനുഷ് പുറത്തുവിട്ടു.തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ധനുഷ് ചിത്രം പങ്കുവെച്ചത്.

തമിഴ് എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. പ്രതികാരകഥയുടെ  പശ്ചാത്തലം തന്നെയാണ് അസുരനും പറയാനുള്ളത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ധനുഷിന്റെ ആടുകളം, പൊല്ലതവന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയതും വെട്രിമാരനാണ്.

dhanush

Content Highlights: Dhanush new movie asuran, vetrimaran, pollathavan, aadukalam, vadachennai