നുഷിനെ പ്രധാനകഥാപാത്രമാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത 'കർണ്ണൻ' ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുന്നു. മെയ് 14ന് ചിത്രം ആമസോണിൽ റിലീസ് ചെയ്യും. കഴിഞ്ഞ വർഷം ചിത്രം റിലീസ് ചെയ്യാനൊരുങ്ങിയതാണെങ്കിലും കൊവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം, ഏപ്രിൽ 9ന് ചിത്രം തീയേറ്ററുകളിലെത്തി. മികച്ച അഭിപ്രായങ്ങളാണ് കർണ്ണൻ നേടിയത്.

ധനുഷിനുപുറമേ മലയാളിതാരങ്ങളായ ലാൽ, രജിഷ വിജയൻ എന്നിവരുടെ പ്രകടനങ്ങൾ മികച്ചതായി. പരിയേറും പെരുമാൾ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മാരി സെൽവരാജ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയുമായിട്ടാണ് കർണ്ണൻ എത്തിയത്. പ്രേക്ഷകപ്രതീക്ഷയോട് നൂറ്ശതമാനം നീതി പുലർത്തിയ ചിത്രം തന്നെയായിരുന്നു കർണ്ണൻ.

Content hghlights :dhanush mari selvaraj movie karnnan release on amazon prime may 14th