-
ധനുഷിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കുന്ന കർണന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ധനുഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടത്. മലയാളി താരം രജിഷ വിജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തമിഴിലെ രജിഷയുടെ അരങ്ങേറ്റ ചിത്രമാണ് കർണൻ.
ധനുഷിന്റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രവുമാണിത്.. ചിത്രത്തിൽ കർണൻ എന്നു തന്നെയാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്.
പരിയേറും പെരുമാൾ എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെൽവരാജ്. അതേസമയം, ലാൽ, യോഗി ബാബു, നടരാജൻ സുബ്രമണ്യൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കലൈപുലി എസ് താണുവിന്റെ വി. ക്രിയേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
Content Highlights: Dhanush, Mari Selvaraj Movie, Karnan Title Poster, Rajisha Vijayan, Lal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..