ഭിനയത്തില്‍ മാത്രമല്ല, നിര്‍മാണത്തിലും വിജയക്കൊടി പാറിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷ് അതിര്‍ത്തി കടന്ന് മലയാളത്തിലും അരക്കൈ നോക്കാന്‍ എത്തുന്നു. മലയാളത്തില്‍ ക്യാമറയ്ക്ക് മുന്നിലല്ല, അണിയറയിലാണ് ധനുഷിന്റെ റോള്‍.

ladooഅരുണ്‍ ജോര്‍ജ് കെ. ഡേവിഡിന്റെ കന്നി ചിത്രമായ ലഡു എന്ന ചിത്രമാണ് ധനുഷ് അവതരിപ്പിക്കുന്നത്. മലയാളത്തിലേയ്ക്കുള്ള ധനുഷിന്റെ ആദ്യ ചുവടുവെപ്പാണിത്.

ശബരീഷ് വര്‍മ, ബാലു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, സാജു നവോദയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. പ്രേമത്തിലെ ഗാനങ്ങള്‍ ഒരുക്കിയ രാജേഷ് മുരുഗേശനാണ് സംഗീതം.

ഇതിന് പുറമെ ടോവിനോ തോമസുമായി ചേര്‍ന്ന് ഒരു മലയാള ചിത്രം നിര്‍മിക്കുന്നുമുണ്ട് ധനുഷ്. ഡോമിനിക് അരുണാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ടോവിനോയ്ക്ക് പുറമെ ശാന്തി ബാലചന്ദ്രന്‍, നേഹ അയ്യര്‍, ബാലു വര്‍ഗീസ്, വിജയരാഘവന്‍, അലന്‍സിയര്‍, മനോജ് കെ.ജയന്‍, ഷമ്മി തിലകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്ക് പുറമെ മുപ്പത് പുതുമുഖങ്ങളെയും അവതരിപ്പിക്കുന്നുണ്ട് ഈ ചിത്രത്തില്‍.

മമ്മൂട്ടിയും ദിലീപും അഭിനയിച്ച കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ അതിഥി താരമായാണ് ധനുഷ് ആദ്യമായി മലയാളത്തില്‍ മുഖം കാണിച്ചത്.