ധനുഷ്-കാർത്തിക് സുബ്ബരാജ് ചിത്രം ജ​ഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെല​ഗ്രാമിൽ. ചിത്രം പുറത്തിറങ്ങി വെറും മണിക്കൂറുകൾ പിന്നിടുമ്പോഴേക്കുമാണ് വ്യാജപതിപ്പുകൾ ടെലഗ്രാമിൽ പ്രചരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. കഴിഞ്ഞ വർഷം മേയിൽ പ്രദർശനത്തിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ജ​ഗമേ തന്തിരം. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്.

ഗ്യാങ്സ്റ്റർ ചിത്രമായി ഒരുക്കുന്ന ​ജ​ഗമേ തന്തിരം ധനുഷിന്റെ നാല്പതാമത്തെ ചിത്രമാണ്. സുരുളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്നത്. മലയാളി താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.

രജനീകാന്ത് നായകനായ പേട്ടയ്ക്കു ശേഷം കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എസ് ശശികാന്ത് ആണ് നിർമ്മാണം. ഹോളിവുഡ് നടൻ ജെയിംസ് കോസ്മോയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

content highlights : dhanush karthik subbaraj movie jagame thanthiram pirated copies in telegram netflix movie