അവഞ്ചേഴ്സ് സംവിധായകരായ റൂസോ സഹോദരങ്ങളുടെ ചിത്രത്തിൽ ധനുഷ് അഭിനയിക്കുന്നു. 'ദ് ഗ്രേ മാൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും ധനുഷും സ്ക്രീനിൽ എത്തുക. നെറ്റ്ഫ്ലിക്സാണ് ചിത്രം പുറത്തിറക്കുന്നത്. അനാ ഡെ അർമാസ് ആണ് നായിക.
ധനുഷിന് പുറമേ വാഗ്നർ മൗറ, ജെസീക്ക ഹെൻവിക്, ജൂലിയ ബട്ടർസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമാകും ഇത്. ഏതാണ്ട് 200 മില്യൺ ഡോളർ (1500 കോടി) ബഡ്ജറ്റിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
മാർക്ക് ഗ്രീനി എഴുതിയ ദ ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
THE GRAY MAN cast just got even better.
— NetflixFilm (@NetflixFilm) December 17, 2020
Jessica Henwick, Wagner Moura, Dhanush, and Julia Butters will join Ryan Gosling, Chris Evans, and Ana de Armas in the upcoming action thriller from directors Anthony and Joe Russo. pic.twitter.com/SJcz8erjGm
ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ് ഗ്രേ മാൻ. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത ' ആന്‍ എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫക്കീർ' എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത് ധനുഷായിരുന്നു. താരത്തിന്റെ ആരാധകരും സഹപ്രവർത്തകരും പുതിയ ചിത്രത്തിന് ആശംസകളറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അഭിമാനം ധനുഷ് ബ്രോ എന്നാണ് നടൻ പ്രസന്ന ട്വീറ്റ് ചെയ്തത്. തമിഴ്, തെന്നിന്ത്യൻ സിനിമ ആരാധകർക്ക് അഭിമാന നിമിഷമെന്നാണ് ആരാധകർ കുറിക്കുന്നത്.
Content Highlights :Dhanush joins Avengers directors Russo brothers The Gray Man big budget film by netflix