അമല പോളും സംവിധായകന്‍ എ എല്‍ വിജയ്‌യും വിവാഹമോചിതരാകാന്‍ കാരണം ധനുഷെന്ന വെളിപ്പെടുത്തലുമായി വിജയ്‌യുടെ പിതാവ് അളകപ്പന്‍. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് തമിഴ് നിര്‍മാതാവ് കൂടിയായ അളകപ്പന്‍ മകന്റെ വിവാഹമോചനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.

വിജയ്‌യുമായുള്ള വിവാഹശേഷം അമല പോള്‍ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്നചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറായി. അളകപ്പന്റെ പുതിയ വെളിപ്പെടുത്തല്‍ തമിഴ് സിനിമാമേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കയാണ്. 

ഇതിനു മുമ്പും വിജയ്യും അമലയും വേര്‍പിരിഞ്ഞതിന്റെ കാരണങ്ങള്‍ നിരത്തി പിതാവ് രംഗത്തു വന്നിട്ടുണ്ട്. അഭിനയം നിര്‍ത്താമെന്ന വാക്ക് പാലിക്കാത്തതില്‍ നിരവധി തവണ അമലയെ കുറ്റപ്പെടുത്തിയിട്ടുമുണ്ട്. അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്നും അളകപ്പന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. 

എന്നാല്‍ അമലയെ അഭിനയിക്കാന്‍ താന്‍ ഒരിക്കലും വിലക്കിയിട്ടില്ലെന്ന് എ എല്‍ വിജയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ എടുത്തു പരിശോധിച്ചാല്‍ തന്നെയറിയാം താന്‍ സ്ത്രീകളെ എത്ര ബഹുമാനിക്കുന്നു എന്ന സത്യം. അഭിനയത്തിന്റെ കാര്യത്തില്‍ അമലയെ ഒരിക്കലും വിലക്കിയിട്ടില്ല. കഴിവിന്റെ പരമാവധി പിന്തുണച്ചിട്ടേയുള്ളൂ.  അമല അഭിനയിക്കാനും തുടങ്ങി. ഞാനും എന്റെ കുടുംബവും അമലയെ അഭിനയിക്കാന്‍ വിടുന്നില്ലെന്ന വാര്‍ത്ത തീര്‍ത്തും അസത്യമാണ്. സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അതുപോയാല്‍ പോയി. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. വിജയ് പറഞ്ഞിരുന്നു. അമല പോളുമായുളള വിവാഹമോചനശേഷം വിജയ് ഡോ ആര്‍ ഐശ്വര്യയെ വിവാഹം ചെയ്തു. അമല സിനിമാത്തിരക്കുകളിലുമാണ്.

Content Highlights : dhanush is the reason for amala paul al vijay divorce says alagappan, vijay's father