സൂപ്പര്‍ ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗമായ മാരി 2വിന്റെ ചിത്രീകണത്തിനിടെ ധനുഷിന് പരുക്ക്. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത ടൊവിനോ തോമസാണ്. ധനുഷിന്റേയും ടൊവിനോയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘട്ടനം ചിത്രീകരിക്കവെയാണ് പരുക്കേല്‍ക്കുന്നത്. ഉദ്വേഗജനകമായ സംഘട്ടന രംഗങ്ങളാണ് മാരി 2വിന്റെ ക്ലൈമാക്സില്‍ ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അപ്രതീക്ഷിതമായി തിരിയുന്നതിനിടെ ധനുഷിന്റെ വലതു് കാലിന്റെ മുട്ടിനും ഇടതു കൈയ്യിനും പരുക്കേല്‍ക്കുകയായിരുന്നു. കഠിന വേദന അവഗണിച്ചും ധനുഷ് ചിത്രീകരണം തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് സാരമായ പരുക്കുകള്‍ ഒന്നുമില്ലെന്നും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ധനുഷ് ട്വീറ്റ് ചെയ്തു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഇത്രയധികം സ്‌നേഹം കാണിക്കുകയും ചെയ്ത ആരാധകര്‍ക്ക് നന്ദിയും പറഞ്ഞു താരം. 

dhanush

സംവിധായകന്‍ ബാലാജി മോഹനും ധനുഷും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാരി 2. ചിത്രത്തില്‍ നായികയായി എത്തുന്നത് സായി പല്ലവിയാണ്. ഇവരെ കൂടാതെ വരലക്ഷ്മി ശരത് കുമാര്‍, റോബോ ശങ്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.

Content Highlights : dhanush injured maari 2 dhanush balaji mohan maari second part maari 2 tovino dhanush injury