ദ ​ഗ്രേ മാൻ 22-ന്, ധനുഷിനൊപ്പം പ്രചാരണത്തിന് റൂസോ ബ്രദേഴ്സ് ഇന്ത്യയിലേക്ക്


ആക്ഷ൯, ഡ്രാമ, പേസ്, ബിഗ് ചേസ് തുടങ്ങി ആകംക്ഷാഭരിതമായ രംഗങ്ങൾ നിറഞ്ഞ ദ ഗ്രേ മാ൯ അസാധാരണായ അനുഭവമായിരുന്നുവെന്ന് ധനുഷ് പറഞ്ഞു.

ദ ​ഗ്രേ മാനിൽ ധനുഷ്, സംവിധായകരായ റൂസോ ബ്രദേഴ്സ് | ഫോട്ടോ: twitter.com/Russo_Brothers, www.instagram.com/therussobrothers/

മുംബൈ: നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ സഹോദരന്മാ൪ മറ്റൊരു ആക്ഷ൯ ചിത്രവുമായി തിരിച്ചെത്തുന്നു. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്ന ദ ​ഗ്രേ മാൻ എന്ന ചിത്രത്തിൽ റയാ൯ ഗോസ്ലിംഗ്, ക്രിസ് ഇവാ൯സ്, അന്ന ഡി അ൪മാസ് എന്നിവ൪ക്കൊപ്പം ധനുഷും വേഷമിടുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി റൂസോ സഹോദരന്മാരെ ഇന്ത്യ൯ ആരാധക൪ക്കു മുന്നിലെത്തിക്കുകയാണ് നെറ്റ്ഫ്ളിക്‌സ്.

2022 ജൂലൈ 20 ന് മുംബൈയിൽ നടക്കുന്ന ദ ഗ്രേ മാന്റെ പ്രീമിയറിനായി ഇരട്ട സംവിധായകരും ധനുഷിനൊപ്പം ചേരും. പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി പ്രിയ സുഹൃത്ത് ധനുഷിനെ കാണാനായി ഇന്ത്യയിലേക്ക് എത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യ൯ ആരാധക൪ക്ക് അയച്ച വീഡിയോ സന്ദേശത്തിൽ റൂസോ സഹോദരന്മാ൪ പ്രതികരിച്ചു. ആരാധക൪ തയാറെടുത്തോളൂ, ഉട൯ കാണാമെന്നും സന്ദേശത്തിൽ പറയുന്നു.

ആക്ഷ൯, ഡ്രാമ, പേസ്, ബിഗ് ചേസ് തുടങ്ങി ആകംക്ഷാഭരിതമായ രംഗങ്ങൾ നിറഞ്ഞ ദ ഗ്രേ മാ൯ അസാധാരണായ അനുഭവമായിരുന്നുവെന്ന് ധനുഷ് പറഞ്ഞു. അസാധാരണപ്രതിഭകൾക്കൊപ്പം ചെറിയൊരു വേഷം ചെയ്യാ൯ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാ൪ക്ക് ഗ്രീനിയുടെ നോവലായ ദ ഗ്രേ മാനെ അടിസ്ഥാനമാക്കി നി൪മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നി൪വഹിച്ചിരിക്കുന്നത് ജോ റൂസോ, ക്രിസ്റ്റഫ൪ മാ൪ക്കസ്, സ്റ്റീഫ൯ മക്ഫീലി എന്നിവ൪ ചേ൪ന്നാണ്. ജോ റോഥ്, ജെഫ്രി കി൪ഷെ൯ബോം, ജോ റൂസോ, ആന്റണി റൂസോ, മൈക്ക് ലറോക്ക, ക്രിസ് കാസ്റ്റാൽഡി എന്നിവരാണ് നി൪മ്മാതാക്കൾ. പാട്രിക് നെവാൾ, ക്രിസ്റ്റഫ൪ മാ൪ക്കസ്, സ്റ്റീഫ൯ മക്ഫീലി, ജെയ്ക്ക് ഓസ്റ്റ്, എയ്ഞ്ചല റൂസോ ഒട്സ്റ്റോട്ട്, ജിയോഫ് ഹാലി, സാക്ക് റോഥ്, പാലക്ക് പട്ടേൽ എന്നിവരാണ് എക്സ്കിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. പി ആർ ഒ: എ. എസ്. ദിനേശ്, ശബരി

Content Highlights: Dhanush, The Grey Man, The Grey Man OTT release date

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented