മിഴ് സൂപ്പര്‍താരം ധനുഷിന്റെ ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ദി എക്സ്ട്രാ ഓര്‍ഡിനറി ജേണി ഓഫ് ദി ഫക്കീറിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തായി. മുംബൈയിലെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ്.

കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍ ബ്രസ്സല്‍സും റോമുമാണ്. റൊമെയ്ന്‍ പ്യൂര്‍ട്ടോലസിന്റെ ഇതേ പേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. അജാതശത്രു റാത്തോഡ് എന്ന ഫക്കീര്‍ തനിക്ക് അമാനുഷിക കഴിവുകളുണ്ടെന്ന് ഗ്രാമവാസികളെ പറഞ്ഞ് ധരിപ്പിച്ച്  പാരിസിലേയ്ക്ക് പറക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.