The Gray Man
ധനുഷിന്റെ ആദ്യ ഹോളിവുഡ് സിനിമയായ 'ദ ഗ്രേ മാന്‍' നെറ്റ്ഫ്‌ലിക്‌സില്‍ ആസ്വാദകരെ ആകര്‍ഷിച്ചുമുന്നേറുന്നു. ആദ്യദിനം 91 രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്നു 'ദ ഗ്രേ മാന്‍'. നെറ്റ്ഫ്‌ലിക്‌സില്‍ ഈയിടെ റിലീസ് ചെയ്ത ഒരു സിനിമയ്ക്കും ലഭിക്കാത്ത നേട്ടമാണിത്.
'അവെഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയി'മിലൂടെ പ്രശസ്തരായ റൂസോ സഹോദരന്മാരാണ് 'ദ ഗ്രേ മാന്റെ' സംവിധായകര്‍. നിഗൂഢതകള്‍ നിറഞ്ഞ അവിക് സാന്‍ എന്ന കൊലയാളിയെയാണ് ഇതില്‍ ധനുഷ് അവതരിപ്പിക്കുന്നത്. റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, അനാ ദെ അര്‍മാസ്, ജെസീക് ഹെന്‍വിക് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഹെന്റി ജാക്മാന്റേതാണ് സംഗീതം. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുന്ന ഏറ്റവും ചെലവേറിയ സിനിമയാണ് 'ദ ഗ്രേ മാന്‍'. 20 കോടി ഡോളറാണ് (1596 കോടി രൂപ) ചെലവ്. എ.ജി.ബി.ഒ.യും റോത് ക്രിസ്‌ചെന്‍ബോം ഫിലിംസുമാണ് നിര്‍മാതാക്കള്‍.
മാര്‍ക് ഗ്രീനിയുടെ 'ദ ഗ്രേ മാന്‍' എന്ന നോവലാണ് അതേ പേരില്‍ സിനിമയാക്കിയത്. നോവലില്‍ ധനുഷിന്റെ കഥാപാത്രമായ അവിക് ഏതുദേശക്കാരനാണെന്നു പറയുന്നില്ല. എന്നാല്‍, സിനിമയില്‍ തമിഴനെന്നു വ്യക്തമാക്കുന്നുണ്ട്.
Content Highlights: Dhanush, Hollywood Film, The Gray Man, Response, Netflix, Russo Brothers
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..