ധനുഷ് മാരി സെൽവരാജിനൊപ്പം | photo: twitter/dhanush
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് 'കര്‍ണന്‍'. പരിയേരും പെരുമാൾ എന്ന ചിത്രത്തിന് ശേഷം സെല്‍വരാജ് ഒരിക്കിയ 'കര്‍ണന്‍' ഏറെ നിരൂപണ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മാരി സെല്‍വരാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.
ധനുഷാണ് മാരി സെല്‍വരാജിന്റെ പുതിയ ചിത്രത്തിലെ നായകന്‍. ധനുഷ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. കര്‍ണന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്നത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
അതേസമയം, വാത്തിയാണ് ധനുഷിന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. തിയേറ്ററില്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രം ഒ.ടി.ടിയിലും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്തത്. നിലവില്‍ അരുണ്‍ മതേശ്വരന്‍ ഒരുക്കുന്ന ക്യാപ്റ്റന്‍ മില്ലറിന്റെ തിരക്കുകളിലാണ് ധനുഷ്.
Content Highlights: dhanush and mari selvaraj joining together after karnan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..