നുഷ് പ്രധാനവേഷത്തിലെത്തുന്ന ഫ്രഞ്ച്-ഇംഗ്ലീഷ് ചിത്രം ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീറിന് ഫ്രാന്‍സില്‍ ഗംഭീര സ്വീകരണം. പാരീസിലെ പ്രശസ്തമായ ഗ്രാന്‍ഡ് റെക്‌സ് തിയ്യറ്ററില്‍ ബുധനാഴ്ച രാവിലെയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. ധനുഷിനൊപ്പം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ഭാര്യയും സംവിധായികയുമായ ഐശ്വര്യയും ഉണ്ടായിരുന്നു.

സിനിമ തുടങ്ങുന്നതിന് മുന്‍പ് ധനുഷ് വേദിയിലെത്തിയപ്പോള്‍ ഹര്‍ഷാരവങ്ങളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഏകദേശം ഒരു മിനിറ്റിലധികം നീണ്ട കയ്യടിക്കൊപ്പം കാണികള്‍ ധനുഷിന്റെ പേര് വിളിച്ചു കൂവുന്നുണ്ടായിരുന്നു.

കനേഡിയന്‍ സംവിധായകനായ കെന്‍ സ്‌കോട്ടാണ്  ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍ ഒരുക്കുന്നത്. മുംബൈയില്‍ നിന്നുള്ള ഒരു യുവാവിന്റെ വേഷത്തിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. Content Highlights: dhanush an extra ordinary journey of Fakir movie at France GrandRex theatre