ഡെപ്യൂട്ടി സ്പീക്കർ 'കളക്ടറാ'യി വെള്ളിത്തിരയിൽ


അനിൽ മുകുന്നേരി

നടൻ കൊല്ലം തുളസി തിരക്കഥയെഴുതിയ ‘സമാന്തരപ്പക്ഷികൾ’ എന്ന ചിത്രത്തിലാണ് വിനയചന്ദ്രനെന്ന കളക്ടറായി ചിറ്റയം പ്രത്യക്ഷപ്പെടുന്നത്

ചിറ്റയം ഗോപകുമാർ ‘സമാന്തരപ്പക്ഷികൾ’ എന്ന ചിത്രത്തിൽ

കൊല്ലം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വെള്ളിത്തിരയിൽ 'കളക്ടറായി' എത്തുന്നു. വിദ്യാഭ്യാസമേഖലയിലെ മൂല്യച്യുതികൾ അടിസ്ഥാനമാക്കി നടൻ കൊല്ലം തുളസി തിരക്കഥയെഴുതിയ ‘സമാന്തരപ്പക്ഷികൾ’ എന്ന ചിത്രത്തിലാണ് വിനയചന്ദ്രനെന്ന കളക്ടറായി ചിറ്റയം പ്രത്യക്ഷപ്പെടുന്നത്.

നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാർഥികൾക്കുണ്ടാകുന്ന അരക്ഷിതാവസ്ഥ, വിദ്യാലയങ്ങളിലേക്ക് ന്യൂജെൻ മയക്കുമരുന്നുകളടക്കം കടന്നുവരുന്ന സാഹചര്യം, ഇവയ്ക്കെല്ലാമുള്ള പരിഹാരങ്ങൾ എന്നിവയാണ് സമാന്തരപ്പക്ഷികൾ ചർച്ചചെയ്യുന്നത്. പ്രേംനസീർ സുഹൃദ്സമിതിയുടെ ആദ്യ നിർമാണസംരംഭമാണിത്.

സിനിമയിലെ കളക്ടർവേഷം കാലികമായി പ്രസക്തിയേറെയുള്ളതാണെന്ന് ചിറ്റയം ഗോപകുമാർ പറയുന്നു. കുട്ടികൾക്ക് പ്രചോദനമേകുന്ന കഥാപാത്രമാണത്. അരാഷ്ട്രീയവാദമടക്കമുള്ള അനാവശ്യപ്രവണതകൾ കലാലയങ്ങളിൽ കടന്നുവരുന്നു. മുൻപ്‌ മൂന്ന് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളതിനാൽ സിനിമയെപ്പറ്റി നന്നായി അറിയാം. മുഴുവൻസമയ രാഷ്ട്രീയത്തിനൊപ്പം കലയെയും ചേർത്തുപിടിക്കും. സമാന്തരപ്പക്ഷികളിലെ സഹതാരങ്ങളായിരുന്ന കൊല്ലം തുളസിയും എം.ആർ.ഗോപകുമാറും സംവിധായകൻ ജഹാംഗീർ ഉമ്മറും നല്ല സഹകരണം നൽകിയിരുന്നതായും ചിറ്റയം പറയുന്നു.

ചെറുപ്പംമുതലേ രാഷ്ട്രീയത്തിനൊപ്പം കലയെയും ഒപ്പംകൂട്ടിയ ആളാണ് ചിറ്റയം. അടിയന്തരാവസ്ഥക്കാലത്തെ വിഷയങ്ങൾ മുൻനിർത്തി ദുർഗയെന്ന ഏകാങ്കനാടകം എഴുതി സംവിധാനംചെയ്തിട്ടുണ്ട്. നാടകാഭിനയത്തിലും സജീവമായിരുന്നു. ചിത്രരചനയും പാട്ടും ഇപ്പോഴും ഒപ്പമുണ്ട്. ഉടൻ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൽ ബാങ്ക് മാനേജരുടെ വേഷത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തുന്നു. കലാകാരൻമാരുടെ നാടായ അടൂരിൽ സ്ഥിരം നാടകവേദി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹമിപ്പോൾ. വേദിയിൽ ഓരോ ആഴ്ചയും ഓരോ നാടകം പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കും. ടിക്കറ്റ് െവച്ച് പ്രദർശനം സംഘടിപ്പിക്കും. നാടകമേഖല നേരിടുന്ന പ്രശ്നങ്ങൾ സ്ഥിരം നാടകവേദിയിലൂടെ പരിഹരിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. കോവിഡ് മൂലം മുടങ്ങിപ്പോയ അടൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടത്താനുള്ള ശ്രമത്തിലുമാണ്.

content highlights : Deputy Speaker Chittayam Gopakumar debut as actor in samantharapakshikal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented