സുരക്ഷാ ഉദ്യോ​ഗസ്ഥരുമായി സൗഹൃദം, തോക്കുകളുമായി നിരീക്ഷണം; സൽമാനെതിരെ അക്രമിസംഘത്തിന്റെ പദ്ധതി ഇങ്ങനെ


മൂന്നു മാസത്തിനിടെ രണ്ട് തവണ സൽമാൻഖാനെതിരെ വധശ്രമം നടന്നതായി പോലീസ്

സൽമാൻ ഖാൻ | ഫോട്ടോ: പി.ടി.ഐ

മുംബൈ: മൂന്നുമാസത്തിനിടെ രണ്ട് തവണ സൽമാൻഖാനെതിരെ വധശ്രമം നടന്നതായി മുംബൈ പോലീസ്. അധോലോക നേതാവ് ലോറൻസ് ബിഷ്ണോയുടെ സംഘമാണ് സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ടത്. മുംബൈ പൻവേലിലെ സൽമാൻ ഖാന്റെ ഫാം ഹൗസിന് സമീപത്തുവെച്ച് കൊല നടത്താനായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു.

സിദ്ധു മൂസവാല വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് സൽമാൻഖാനെ കൊല്ലാൻ ലോറൻസ് ബിഷ്‌ണോയി സംഘം പ്ലാൻ ബി തയ്യാറാക്കിയിരുന്നു. ഗോൾഡി ബ്രാറും ഇന്ത്യ നേപ്പാൾ അതിർത്തിയിൽനിന്ന് അടുത്തിടെ അറസ്റ്റിലായ ലോറൻസ് നിഷ്‌നോയ് സംഘത്തിന്റെ ഷൂട്ടർ കപിൽ പണ്ഡിറ്റുമായിരുന്നു ഈ പദ്ധതിക്ക് നേതൃത്വം നൽകിയത്. ഇതിനായി കപിൽ പണ്ഡിറ്റ്, സന്തോഷ് ജാദവ്, ദീപക് മുണ്ടിയും മറ്റ് രണ്ട് ഷൂട്ടർമാരും പനവേലിലെ വാസെയിൽ ഒരു മുറിവാടകയ്ക്ക് എടുത്തിരുന്നു.

സൽമാൻഖാന്റെ പൻവേലിലുള്ള ഫാം ഹൗസിന് സമീപത്തായിരുന്നു ഇത്. അക്രമി സംഘത്തിലെ ഒരാൾ സൽമാൻ ഖാന്റെ ഫാം ഹൗസിലേക്കുള്ള വഴിയിലെ വീട് ഒന്നര മാസത്തോളം വാടകയ്ക്കെടുത്ത് താമസിച്ചിരുന്നു. താരത്തെ അക്രമിക്കാൻ ഈ ഷൂട്ടർമാരുടെ പക്കൽ ചെറിയ ആയുധങ്ങളും ഉണ്ടായിരുന്നു. സൽമാൻഖാന്റെ നീക്കങ്ങൾ മനസ്സിലാക്കാൻ ലോറൻസ് ബിഷ്‌ണോയി സംഘം ഫാം ഹൗസിന് പുറത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. സംഘാംഗങ്ങളിൽ ചിലർ അടുത്തിടെ പിടിയിലായതോടെയാണ് ഗൂഢാലോചനയെക്കുറിച്ച് പോലീസിന് മനസ്സിലായത്.

Content Highlights: Lawrence Bishnoi and gang planned attack Salman Khan, Delhi Police New Revealing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented