രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ ഡൽഹി ക്രെെമിന് മികച്ച ഡ്രാമ സീരീസിനുള്ള എമ്മി പുരസ്കാരം. ഇന്തോ-കനേഡിയന്‍ സംവിധായികയായ റിച്ചി മെഹ്ത്തയാണ് സംവിധായിക. നെറ്റ്ഫ്ലിക്സ് വഴി 2019 മാർച്ച് 22 മുതൽ മുതൽ ഏഴ് എപ്പിസോഡുകളായാണ് ഇത് പുറത്തിറങ്ങിയത്.
ഡൽഹി കേസ് അന്വേഷിക്കാന്‍ എത്തുന്ന ഒരു വനിത പോലീസ് ഉദ്യോഗസ്ഥയിലൂടെയാണ് കഥ പറയുന്നത്. ഷെഫാലി ഷാ, ആദില്‍ ഹുസൈന്‍, രസിക ധുഗാന്‍, രാജേഷ് തൈലാങ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തിയത്. ഗോള്‍ഡന്‍ കാരവനും ഇവാന്‍ഹോ പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം.
രാജ്യത്തെ ബലാത്സംഗവും തുടർന്ന് പ്രതികളെ കണ്ടെത്താനായി പൊലീസ് നടത്തിയ അന്വേഷണവുമാണ് സീരീസിൽ ചർച്ച ചെയ്യുന്നത്. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരിച്ചിലിനൊപ്പം, കുറ്റവാളികളുടെ ക്രൂരതയുടെ ആഴവും അത് അന്വേഷണ ഉദ്യോഗസ്ഥരിലുണ്ടാക്കുന്ന മാനസിക സംഘർഷങ്ങളും സീരീസ് അവതരിപ്പിക്കുന്നു. വിദേശ മാധ്യമങ്ങളും നിരൂപകരും ഇന്ത്യയിൽ നിർമിക്കപ്പെട്ട ഏറ്റവും മികച്ച വെബ് സീരീസ് എന്നാണ് ഡൽഹി ക്രെെമിനെ വിശേഷിപ്പിച്ചത്.
Delhi Crime #DelhiCrime wins the Emmy @iemmys International Awards for Best Drama. Congratulations @RichieMehta unmatchable @ShefaliShah dearest @rajeshtailang and whole team Big Big Congratulations! 😁😁😁😁💥💥💥💥💥
— Adil hussain (@_AdilHussain) November 23, 2020
Content Highlights: Delhi Crime Netflix web series win Emmy International award for Best Drama