പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് കിടിലന്‍ സമ്മാനം നല്‍കി പൃഥ്വിരാജ്. ലൂസിഫര്‍ എന്ന ചിത്രത്തിലെ ഡിലീറ്റ് ചെയ്ത മോഹന്‍ലാലിന്റെ ഒരു മാസ് സീനാണ് പൃഥ്വി ലാലേട്ടന്‍ ആരാധകര്‍ക്കായി പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ചിരിക്കുന്നത്. ബുള്ളറ്റില്‍ കൂളിങ് ഗ്ലാസ് ധരിച്ചെത്തുന്ന മോഹന്‍ലാലിന്റെ മാസ് രംഗമാണിത്.

ഈ രംഗം പഴയ ആട് തോമയെ ഓര്‍മ്മിപ്പിച്ചുവെന്ന് പറയുന്ന ആരാധകര്‍ എന്തിന് ഇത് സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് പരിഭവിക്കുന്നത്. തങ്ങള്‍ ആരാധകര്‍ക്ക് കിട്ടാവുന്നതില്‍ വച്ചേറ്റവും വലിയ സമ്മാനം നല്‍കിയതിന് പൃഥ്വിക്ക് നന്ദി പറയുന്നുമുണ്ട്.  

ലൂസിഫറിന് നന്ദി, സ്റ്റീഫന് നന്ദി, അബ്രാം ഖുറേഷിക്ക് നന്ദി, നിങ്ങള്‍ നിങ്ങളായി തന്നെ തുടരുന്നതിന് നന്ദി. ഹാപ്പി ബര്‍ത്ത് ഡേ ചേട്ടാ!'- എന്നാണ് മോഹന്‍ലാലിന് നന്ദി പറഞ്ഞുകൊണ്ട് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

കേരളത്തിന്റെ ബോക്‌സ് ഓഫീസില്‍ ചരിത്രത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് പൃഥ്വിരാജ്-മുരളി ഗോപി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫര്‍ സ്വന്തമാക്കിയത്. ചിത്രം റിലീസ് ചെയ്ത് ഇരുന്നൂറ് കോടി ക്ലബില്‍ ഇടം നേടി പുതി ചരിത്രം രചിച്ചിരുന്നു.

Content Highlights : Deleted Scene From The Movie Lucifer Prithviraj Mohanlal Murali Gopi Mohanlal Birthday