പുതുവര്‍ഷ ദിനത്തില്‍ ആരാധകരെ ആശങ്കയിലാഴ്ത്തി നടി ദീപിക പദുക്കോണ്‍. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളെല്ലാം നീക്കം ചെയ്താണ് ദീപിക ഞെട്ടിച്ചത്. ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഇതുവരെയുണ്ടായിരുന്ന എല്ലാ പോസ്റ്റുകളും നീക്കം ചെയ്തു. 

ഏകദേശം 5.2 കോടി ഫോളോവേഴ്‌സാണ് ദീപികയ്ക്ക് ഇന്‍സ്റ്റാഗ്രാമിലുണ്ടായിരുന്നത്. നാല് കോടിയോളം ഫെയ്‌സ്ബുക്കിലും ട്വിറ്ററില്‍ 2.7 കോടിയോളവും. മാത്രവുമല്ല ഇന്‍സ്റ്റാഗ്രാമില്‍ ബ്രാന്‍ഡ് പ്രമോഷനിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനവുമുണ്ടായിരുന്നു.

എന്തായാലും ദീപികയുടെ നീക്കം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണിപ്പോള്‍. പ്രധാനപ്പെട്ട എന്തോ ഒരു കാര്യം ദീപിക പ്രഖ്യാപിക്കുവാന്‍ ഒരുങ്ങുകയാണെന്നും അതിന്റെ ഭാഗമായി ഒരു ചര്‍ച്ച സൃഷ്ടിക്കാന്‍ പോസ്റ്റുകള്‍ നീക്കം ചെയ്തതായിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Deepika Padukones Facebook Twitter Instagram posts deleted overnight

Content Highlights: Deepika Padukone's Facebook Twitter Instagram posts deleted overnight