ദീപിക പദുകോൺ | ഫോട്ടോ: പി.ടി.ഐ
ലോകത്തെ ഏറ്റവുംമികച്ച ചലച്ചിത്രമേളകളിലൊന്നായ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് ഇന്ത്യയെ പ്രതിനിധാനംചെയ്ത് ബോളിവുഡ് സൂപ്പർ താരം ദീപിക പദുകോൺ. ജൂറിയായാണ് വരവ്. കാൻ ഫിലിം ഫെസ്റ്റിവൽ അധ്യക്ഷനും ഫ്രഞ്ച് നടനുമായ വിൽസന്റ് ലിൻഡനാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
2017-ൽ ചുവന്ന പരവതാനിയിലൂടെ കാൻ ഫിലിം ഫെസ്റ്റിവലിൽ തന്റെ സാന്നിധ്യമുറപ്പിച്ച ദീപികയെ കൂടാതെ, ഓസ്കർ ജേതാവായ സംവിധായകൻ അസ്ഗർ ഫർഹാദി, ജെഫ് നിക്കോൾസ്, റെബേക്ക ഹാൾ, നൂമി റാപേസ്, ജാസ്മിൻ ട്രിൻക, ലഡ്ജ് ലി, ജോക്കിം ട്രയർ എന്നിവരാണ് മറ്റംഗങ്ങൾ. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ മേയ് 17-ന് ആരംഭിക്കും. മേയ് 28-ന് വിജയികളെ പ്രഖ്യാപിക്കും.
ഡേവിഡ് ക്രോണൻബർഗിന്റെ ഡിസ്റ്റോപ്പിയൻ സയൻസ് ഫിക്‌ഷൻ നാടകമായ ‘ക്രൈസ് ഓഫ് ദി ഫ്യൂച്ചർ’ ആണ് ഈ വർഷത്തെ മേളയിലെ ശ്രദ്ധാകേന്ദ്രം. 2000-ത്തിൽ എഴുത്തുകാരി അരുന്ധതി റോയ്, 2003-ൽ ഐശ്വര്യാ റായ് ബച്ചൻ, 2005-ലും 2013-ലും നന്ദിതാദാസ്, 2009-ൽ ശർമിള ടാഗോർ, 2010-ൽ ശേഖർ കപൂർ, 2013-ൽ വിദ്യാബാലൻ എന്നിവരും ജൂറി അംഗങ്ങളായിട്ടുണ്ട്.
Content Highlights: Deepika Padukone, Cannes Film Festival jury, Cannes Film Festival
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..