ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദീപിക പദുക്കോണിനെ വളഞ്ഞ് ജനക്കൂട്ടം. മുംബൈയിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസമെത്തിയതായിരുന്നു ദീപിക. ഇഷ്ടതാരത്തെ കണ്ടതോടെ ഒരു കൂട്ടം ആളുകള്‍ ഹോട്ടലിന് മുന്നില്‍ തടിച്ചു കൂടി. 

ഹോട്ടലില്‍ നിന്നിറങ്ങി കാറില്‍ കയറാന്‍ ശ്രമിക്കുകയാണ് ദീപിക. എന്നാല്‍ ജനക്കൂട്ടം താരത്തെ വളഞ്ഞു. അതിലൊരു സ്ത്രീ ദീപികയുടെ കയ്യിലുണ്ടായിരുന്ന ബാഗ് പിടിച്ചു വലിക്കുന്നതും കാണാം. വളരെ ബുദ്ധിമുട്ടിയാണ് ഒടുവില്‍ ദീപിക കാറില്‍ കയറിയത്.

Content Highlights: Deepika Padukone struggles to get into car as a woman pulls her purse, watch video