'കഞ്ചാവ് വേണ്ട, ഹാഷിഷ് മതി': ദീപികയുടെയും ശ്രദ്ധയുടെയും ചാറ്റുകൾ പുറത്ത്


ഹാജരാകാന്‍ ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് സമന്‍സ് അയച്ചത്.

ദീപിക പദുക്കൺ, ദീപികയും മാനേജർ കരീഷ്മയും തമ്മിലുള്ള ചാറ്റുകൾ, ശ്രദ്ധകപൂർ | Instagram.com|deepikapadukone|?hl=enwww, instagram.com|p|CEjEtHWpuSk|

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെ ടാലന്റ് മാനേജരായ ജയ സാഹയുമായി ശ്രദ്ധ കപൂറും ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മയുമായി ദീപിക നടത്തിയ വാട്ട്സ് ആപ്പ് ചാറ്റുകൾ പുറത്ത്.

ഹാജരാകാന്‍ ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇവർക്ക് സമന്‍സ് അയച്ചത്. ഈ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് ദീപികയും ശ്രദ്ധയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചത്. റിയയുടെ ടാലന്റ് മാനേജരായ ജയ സാഹയില്‍ നിന്ന് അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.

Deepika Padukone, Shraddha Kapoor WhatsApp Chats The Narcotics Control Bureau summoned Actors
Credit: NDTV

whatsapp chat deepika

ദീപിക: ഓകെ, മാൽ ഉണ്ടോ?

കരീഷ്മ: എന്റ പക്കലുണ്ട്, പക്ഷേ വീട്ടിലാണ്, നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ അമിതിനോട് ചോദിക്കട്ടെ

ദീപിക: തീർച്ചയായും, ദയവായി

കരീഷ്മ: അമിതിന്റെ കെെവശമുണ്ട്, അവൻ കൊണ്ടുവരും

ദീപിക: ഹാഷ് ആല്ലേ... വീഡ് വേണ്ട

കരീഷ്മ: അതേ, ഹാഷ്...

ഇങ്ങനെ പോകുന്നു ഇവർ കെെമാറിയ സന്ദേശങ്ങൾ

ശ്രദ്ധ കപൂറും ജയ സാഹയുമായി നടത്തിയ വാട്ട്സ് ആപ്പ് ചാറ്റ്

Deepika Padukone, Shraddha Kapoor WhatsApp Chats The Narcotics Control Bureau summoned Actors

സെപ്റ്റംബര്‍ 25-ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. ലഹരിമരുന്ന് കേസില്‍ ആദ്യമായാണ് ബോളിവുഡിലെ ഒന്നാംനിര താരങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കരീഷ്മയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തേ സമന്‍സ് അയച്ചിരുന്നെങ്കിലും അവര്‍ ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളുളളതിനാല്‍ ഹാജരാകാനുളള തിയതി നീട്ടി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Deepika Padukone, Shraddha Kapoor WhatsApp Chats, The Narcotics Control Bureau summoned actresses

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented