'കവിതാരചനയിലെ ആദ്യത്തേയും അവസാനത്തേയും ശ്രമം'; 12 വയസിലെഴുതിയ കവിത പങ്കുവെച്ച് ദീപിക


പന്ത്രണ്ടാം വയസിലെഴുതിയ കവിത ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ദീപിക.

ദീപിക പദുക്കോൺ | ഫോട്ടോ: www.instagram.com/deepikapadukone/

സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് ബോളിവുഡ് നടി ദീപിക പദുക്കോൺ. നടിയുടെ പല പോസ്റ്റുകളും ആരാധകർ നിറഞ്ഞ മനസോടെ സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ പന്ത്രണ്ടാം വയസിലെഴുതിയ കവിത ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ദീപിക.

കവിതാരചനയിൽ തന്റെ ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയുമായ ശ്രമം എന്ന ചെറുകുറിപ്പിനൊപ്പമാണ് അവർ കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. അയാം എന്നാണ് കവിതയുടെ പേര്. ഏഴാമത്തെ ​ഗ്രേഡിൽ പഠിക്കുമ്പോഴായിരുന്നു അത്. കവിതയിലെ ആദ്യത്തെ രണ്ട് വാക്കുകൾ മാത്രമേ തന്നിരുന്നുള്ളൂ. ബാക്കിയെല്ലാം ചരിത്രം എന്നാണ് ദീപിക എഴുതിയിരിക്കുന്നത്.

സ്നേഹവും ശ്രദ്ധയുമുള്ള കുട്ടിയാണ് ഞാൻ എന്നാണ് കവിതയുടെ ആദ്യവരി. അവസാനിക്കുന്നതും ഇതേ വരിയിൽത്തന്നെ. തിരമാലകളുടെ തിടുക്കം ഞാൻ കേൾക്കുന്നു, ആഴമേറിയ നീലക്കടൽ ഞാൻ കാണുന്നു, ദൈവത്തിന്റെ സ്നേഹമുള്ള കുട്ടിയാവാൻ ഞാനാ​ഗ്രഹിക്കുന്നു എന്നെല്ലാമാണ് കവിതയിലെ വരികൾ.

കവിത മനോഹരമായിരിക്കുന്നു എന്നാണ് പോസ്റ്റിന് ലഭിക്കുന്ന കമന്റുകൾ. ഷാരൂഖ് ഖാൻ നായകനാവുന്ന പത്താൻ, ഹൃത്വിക് റോഷനൊപ്പമുള്ള വാർ, ദ ഇന്റേൺ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് എന്നിവയാണ് ദീപികയുടേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

Content Highlights: Deepika Padukone's Poem, I Am, Deepika Padukone New Movies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented