ബോളിവുഡ് ലഹരിക്കേസ്: ദീപികയടക്കമുള്ളവരുടെ ഫോണുകൾ വിദ​ഗ്ധ പരിശോധനയ്ക്ക്


സുശാന്തിന്റെ മുൻ ടാലന്റ് മാനേജരായ ജയ സാഹയും, ദീപികയുട ബിസിനസ് മാനേജരായ കരീഷ്മ പ്രകാശിന്റെയും മൊബെെൽ ഫോണിൽ നിന്ന് കിട്ടിയ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദീപികയ്ക്കും ശ്രദ്ധയ്ക്കും ചോദ്യം ചെയ്യലിനായി സമൻസ് അയച്ചത്.

ദീപിക പദുക്കോൺ, സാറാ അലിഖാൻ, രാകുൽ പ്രീത് സിങ് | Photo: PTI

മുംബൈ: നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ മയക്കുമരുന്ന് കേസിൽ ഹാജരായ നടിമാരുടെ മൊബെെൽ ഫോണുകൾ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വിദ​ഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ബോളിവുഡ്താരങ്ങളായ ദീപിക പദുകോൺ, സാറാ അലിഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ്ങ് എന്നിവരാണ് കഴിഞ്ഞ ദിവസം അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായത്.

സുശാന്തിന്റെ മുൻ ടാലന്റ് മാനേജരായ ജയ സാഹയും, ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മ പ്രകാശിന്റെയും മൊബെെൽ ഫോണിൽ നിന്ന് കിട്ടിയ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദീപികയ്ക്കും ശ്രദ്ധയ്ക്കും ചോദ്യം ചെയ്യലിനായി സമൻസ് അയച്ചത്. മയക്കുമരുന്നുകേസിൽ അറസ്റ്റുചെയ്യപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടി റിയാ ചക്രവർത്തിയുടെ വാട്‌സാപ്പ് ചാറ്റിൽനിന്നുള്ള സൂചനകൾവെച്ചാണ് സുശാന്തിന്റെ സുഹൃത്തായിരുന്ന സാറാ അലിഖാനെ ചോദ്യംചെയ്തത്. ഇതേ വാട്‌സാപ്പ് ചാറ്റിലെ സൂചനകൾവെച്ചാണ് നടി രാകുൽ പ്രീത് സിങ്ങിനെയും ചോദ്യം ചെയ്തത്.

സംവിധായകൻ കരൺ ജോഹറിന്റെ നിർമാണസ്ഥാപനമായ ധർമ പ്രൊഡക്‌ഷൻസിൽ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന ക്ഷിതിജ് രവി പ്രസാദിനെയും കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ധർമ പ്രൊഡക്‌ഷൻസിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനുഭവ് ചോപ്രയെയും എൻ.സി.ബി. ചോദ്യംചെയ്തിരുന്നു. തത്‌കാലം വിട്ടയച്ചെങ്കിലും ഇയാളെ വീണ്ടും വിളിപ്പിക്കുമെന്ന് എൻ.സി.ബി. വൃത്തങ്ങൾ അറിയിച്ചു. ക്ഷിതിജുമായും അനുഭവുമായും ബന്ധമൊന്നുമില്ലെന്നും ഇരുവരും ഇപ്പോൾ ധർമ പ്രൊഡക്‌ഷൻസിൽ ഇല്ലെന്നും കരൺ ജോഹർ വ്യക്തമാക്കിയിട്ടുണ്ട്. കരണിനെയും ചോദ്യംചെയ്യാൻ എൻ.സി.ബി. ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.

Content Highlights: Deepika padukone Sara ali khan Shraddha kapoor and Rakul preet singh surrender mobiles to NCB

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


idukki dam

1 min

അതിതീവ്രമഴയിലും ഇക്കുറി പ്രളയം ഒഴിവായത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം - മന്ത്രി റോഷി അഗസ്റ്റിന്‍

Aug 10, 2022

Most Commented