ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിങ് ജോഡികളുടെ വിവാഹം ആരാധകര്‍ക്ക് ആഘോഷമായിരുന്നു. കഴിഞ്ഞ നവംബറില്‍ ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ചായിരുന്നു താരവിവാഹം. രണ്‍വീറും ദീപികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലങ്ങള്‍ ആയെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല. വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്ത് വിട്ട അവസരത്തില്‍ മാത്രമാണ് ദീപിക പ്രണയത്തെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറായത്.
വിവാഹത്തിന് ശേഷം ദീപിക ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, തന്റെയും രണ്‍വീറിന്റെയും വിവാഹനിശ്ചയം കഴിഞ്ഞിട്ട് നാല് വര്‍ഷങ്ങളായി എന്നാണ് ദീപിക പറയുന്നത്. ഇത് ഇത്രയും കാലം രഹസ്യമാക്കി വച്ചതിന്റെ കാരണം വ്യക്തമല്ല.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത 'ഗോലിയോന്‍ കി രാസലീസ രാമലീല' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദീപികയും രണ്‍വീറും പ്രണയത്തിലാകുന്നത്. 2013 ലാണ് ചിത്രം പുറത്തിറങ്ങിയത്. ബന്‍സാലിയുടെ തന്നെ ബാജിറാവു മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചെത്തി.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയിലാണ് ദീപിക ഇപ്പോള്‍ അഭിനയിക്കുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിമ്പയാണ് രണ്‍വീറിന്റെ ഏറ്റവും പുതിയ ചിത്രം.
Content highlights: deepika padukone ranveer singh engagement held four years ago wedding deepveer