മുംബെെ : സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ ബോളിവുഡ് നടി ദീപികാ പദുക്കോണിലേക്ക് അന്വേഷണം നീളുന്നുവെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ നാളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും. ടാലന്റ് മാനേജ്മെന്റ് ഏജന്‍സിയായ ക്വാനിലെ ജീവനക്കാരിയായ കരിഷ്മയും ദീപികയും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. 

റിയയുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുകളില്‍ ദീപകയുടെ പേരുണ്ടെന്നാണ് സൂചന. റിയ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലിഖാൻ, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചിരുന്നു. മൂവര്‍ക്കും ഉടന്‍ സമന്‍സ് അയച്ചേക്കും.
 
കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള റിയ ചക്രവര്‍ത്തിയുടെ മാനേജറായിരുന്ന ശ്രുതി മോദി, സെലിബ്രിറ്റി മാനേജര്‍ ജയ സാഹ എന്നിവരെയും ചോദ്യം ചെയ്യും. പുണെയ്ക്ക് സമീപം ലോണാവാലയിലെ സുശാന്തിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലഹരിപാര്‍ട്ടിയെ ചുറ്റിപ്പറ്റിയാണ് കൂടുതല്‍ ബോളിവുഡ് താരങ്ങളുടെ പേരുകള്‍ ഉയരുന്നത്. 

Content Highlights: Deepika Padukone's name emerges in drug chat drug chats says report