ബോളിവുഡ് നടി ദീപിക പദുകോണ്‍ വികാരഭരിതയായി പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്റ്റാര്‍ പ്ലസിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായെത്തിയ ദീപികയെ വരവേല്‍ക്കാന്‍ മത്സരാര്‍ഥികള്‍ ഒരുക്കിയ നൃത്തവിരുന്നാണ് ദീപികയുടെ കണ്ണുകളെ ഈറനണിയിച്ചത്.
ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദീപികയുടെ സിനിമകള്‍ കോര്‍ത്തിണക്കിയാണ് നൃത്തം ഒരുക്കിയിരുന്നത്. ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, പദ്മാവത് തുടങ്ങിയ ചിത്രങ്ങളില്‍ ദീപിക അനശ്വരങ്ങളാക്കിയ കഥാപാത്രങ്ങളെല്ലാം വേദിയില്‍ മത്സരാര്‍ഥികളിലൂടെ മിന്നിമറഞ്ഞു.
ഓരോരുത്തരുടെയും പെര്‍ഫോമന്‍സ് ശ്രദ്ധാപൂര്‍വം വീക്ഷിച്ചിരുന്ന ദീപിക ഒടുവില്‍ നൃത്തം അവസാനിച്ച ഉടന്‍ നിയന്ത്രണം വിട്ട് വിതുമ്പുകയായിരുന്നു. ഷോയിലെ വിധികര്‍ത്താക്കളിലൊരാളായ റെമോ ഡിസൂസ ദീപികയെ ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കണ്ണു തുടച്ച് ദീപിക സംസാരിച്ചു.
സിനിമയില്‍ അഭിനയിക്കുക പോരുക എന്നതല്ലാതെ താന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകരിലെത്തുന്നുണ്ടോ എന്നൊന്നും താന്‍ ചിന്തിച്ചിരുന്നില്ലെന്ന് ദീപിക പറഞ്ഞു. തനിക്ക് സമ്മാനമായി മത്സരാര്‍ഥികള്‍ ഒരുക്കിയ നൃത്തവിരുന്നിനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും അത്ര മനോഹരമായിരുന്നുവെന്നും ദീപിക പറഞ്ഞു. താന്‍ മുമ്പ് ഒരുപാടു ഷോകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതൊരു വേറിട്ട അനുഭവം തന്നെയായെന്ന് ഗദ്ഗദകണ്ഠയായി ദീപിക പറഞ്ഞുനിര്‍ത്തി.
Content Highlights : deepika padukone cries during dance reality show video viral