ബോളിവുഡ് നടി ദീപിക പദുക്കോണിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. ദീപിക പദുകോണിന്റെ പിതാവും ബാഡ്മിന്റൺ താരവുമായ പ്രകാശ് പദുകോൺ, ഭാര്യ ഉജ്ജല, ഇളയ മകൾ അനിഷ എന്നിവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപികയ്ക്കും രോ​ഗം സ്ഥിരീകരിച്ചത്.  

കോവിഡ് ബാധിതനായ പ്രകാശ് പദുകോൺ ആശുപത്രിയിൽ ചികിത്സയിലാണ്. ഉജ്ജലയും അനിഷയും വീട്ടിൽ തന്നെയാണ് ക്വാറന്റൈനിൽ കഴിയുന്നത്.

പത്തു ദിവസം മുമ്പ് രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയതോടെയാണ് താരകുടുംബം ചികിത്സ തേടുന്നത്. പിന്നീട് രോ​ഗം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രകാശിന്റെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് വ്യക്തമാക്കിയതായി പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നു.

content highlights : Deepika Padukone and family Tests Positive for Covid, father Prakash Padukone Hospitalised