സിഡ് ആക്രമണത്തിനിരയായ യുവതിയുടെ കഥ പറയുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഛപാക്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരി 10ന് റിലീസാകാനിരിക്കയാണ്. കാമുകനില്‍ നിന്നും ആസിഡ് ആക്രമണമേല്‍ക്കേണ്ടി വന്ന പെണ്‍കുട്ടിയുടെ ജീവിതം അവതരിപ്പിച്ച മലയാള ചിത്രമായിരുന്നു ഉയരെ. ഛപാക് എന്ന ചിത്രത്തിനോടനുബന്ധിച്ച് അടുത്തിടെ ഒരു അഭിമുഖത്തിനിടയില്‍ അവതാരകന്‍ ദീപിക പദുകോണിനോട് ഒരു ചോദ്യം ചോദിച്ചു. ഉയരെയുമായി ഛപാക് താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ച് അതേ കഥാപാത്രം അവതരിപ്പിക്കുന്ന നടിയെന്ന നിലയില്‍ ആകുലതകളുണ്ടോ എന്നായിരുന്നു ചോദ്യം. ഓരോ സിനിമയ്ക്കും അതിന്റേതായ ഗുണമുണ്ടായിരിക്കും എന്നാണ് ദീപിക പറഞ്ഞ മറുപടി.

ദീപിക പദുകോണിന്റെ വാക്കുകള്‍

ഓരോരുത്തരും വ്യത്യസ്തങ്ങളായ രീതികളിലായിരിക്കും കഥകള്‍ പറയുന്നത്. ഇനിയും ആര്‍ക്കു വേണമെങ്കിലും ലക്ഷ്മിയെക്കുറിച്ചോ ആസിഡ് ആക്രമണത്തെക്കുറിച്ചോ ഒരു സിനിമയെടുക്കാമല്ലോ. ഓരോ സിനിമയ്ക്കും അതിന്റേതായ ഗുണമുണ്ടായിരിക്കും. അതൊരു നല്ല കാര്യമായാണ് എനിക്കു തോന്നുന്നതും. സിനിമയെന്നത് ശക്തമായ മാധ്യമമാണ്. അതുകൊണ്ടു തന്നെയാണ് ഈ കഥകളെല്ലാം പറയാന്‍ ഈ മാധ്യമം തെരഞ്ഞെടുക്കുന്നതും. ആസിഡ് ആക്രമണം ഇവിടെ സംഭവിക്കാറുണ്ട്. പീഡനം പോലുളള സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കും പോലെ ഇതൊരു സംസാരവിഷയമാകാഞ്ഞിട്ടാണ്. കഴിഞ്ഞവര്‍ഷം ശബാന ജി ഒരു സിനിമ ചെയ്തിരുന്നല്ലോ. രണ്ടോ മൂന്നോ ആണ് സംഭവിക്കുന്നത്. അതിനാല്‍ തന്നെ ആരും അതൊന്നും പ്രശ്‌നമാക്കുന്നുമില്ല.

Content Highlights : deepika padukone about parvathy's uyare chapaak movie acid attack