ഒ.ടി.ടി.യിൽ ദീപാവലി വെടിക്കെട്ട്


അക്ഷയ് കുമാർ, സൂര്യ, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രങ്ങൾ ദീപാവലിക്കാലത്ത് ഒ.ടി.ടി. വഴി പ്രേക്ഷകരിലേക്ക്

Photo | Facebook

കൊറോണക്കാലത്ത് ദീപാവലിച്ചിത്രങ്ങൾക്ക് വിരുന്നൊരുക്കി ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ. ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിൽ വമ്പൻ ചിത്രങ്ങൾ തിയ്യറ്ററിലെത്തുന്ന പതിവ് തെറ്റിയെങ്കിലും ദീപാവലിയാഘോഷങ്ങൾക്ക് നിറംപകരാനായി ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലൂടെ പുത്തൻചിത്രങ്ങൾ പ്രേക്ഷകരിലേക്കെത്തുകയാണ്.

സൂര്യ നായകനാകുന്ന സൂരറൈ പോട്ര്, നയൻതാര കേന്ദ്രകഥാപാത്രമായെത്തുന്ന മൂക്കുത്തി അമ്മൻ, അക്ഷയ് കുമാർ-രാഘവ ലോറൻസ് ടീമിന്റെ ലക്ഷ്മി, ആന്തോളജി ചിത്രം ലുഡോ, കീർത്തി സുരേഷ് ചിത്രം മിസ് ഇന്ത്യ, രാജ്കുമാർ റാവു നായകനാകുന്ന ഹിന്ദി ചിത്രം ചലങ് എന്നിവയാണ് 2020-ലെ ദീപാവലിയാഘോഷത്തിനൊപ്പം ചേരുന്ന സിനിമകൾ. ആറ്റ്ലി നിർമിക്കുന്ന ‘ അന്തകാര’ മാണ് നവംബറിൽ പ്രദർശനത്തിനെത്തുന്ന മറ്റൊരു ചിത്രം.

കൊറോണയും ലോക്ഡൗണുമെല്ലാമായി റിലീസിങ് നീണ്ടുപോയ ചിത്രമാണ് സൂര്യയുടെ സൂരറൈ പോട്ര്. 2 ഡി എന്റർടെയ്ൻമെന്റ്സും സിഖിയ എന്റർടെയ്ൻമെന്റ്സും ചേർന്നൊരുക്കിയ ചിത്രം മലയാളത്തിലേക്ക് മൊഴിമാറിയാണ് കേരളത്തിൽ എത്തിയത്. നരേനാണ് സൂര്യക്ക് മലയാളശബ്ദം നൽകിയത്. സുധാ കൊങ്കര സംവിധാനംചെയ്ത സൂരറൈ പോട്ര് സ്പാർക് പിക്ചേഴ്സാണ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. കുറഞ്ഞ നിരക്കിൽ എയർലൈൻ സ്ഥാപിച്ച റിട്ട. ആർമി കാപ്റ്റനും എയർ ഡെക്കാൻ സ്ഥാപകനുമായ ജി.ആർ. ഗോപിനാഥിന്റെ ആത്മകഥയാണ് ചിത്രത്തിന് അവലംബം. മലയാളി താരം അപർണ ബാലമുരളിയാണ് നായിക. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. സൂര്യ ആലപിച്ച ഗാനം ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

വിശ്വാസത്തെ മുൻനിർത്തി ചിരിയിൽ പൊതിഞ്ഞ കഥയാണ് മൂക്കുത്തി അമ്മൻ പറയുന്നത്. സംവിധായകൻ ആർ.ജെ. ബാലാജിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ മൂക്കുത്തി അമ്മന്റെ വേഷത്തിലുള്ള നയൻതാരയുടെ വേഷപ്പകർച്ചതന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ആൾദൈവവിശ്വാസത്തെ മുൻനിർത്തിയുള്ള സിനിമയിൽ ഉർവശി പ്രാധാന്യമുള്ള വേഷം കൈകാര്യംചെയ്യുന്നു. സ്മൃതി വെങ്കട്ട്, അജയ്ഘോഷ്, ഇന്ദുജ രവിചന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ആർ.ജെ. ബാലാജിയും എൻ.ജെ. ശരവണനും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.

ഭയവും ഹാസ്യവും സമാസമം ചേർത്ത് പ്രേക്ഷകരിലേക്കെത്തിയ അക്ഷയ്കുമാർചിത്രമാണ് ലക്ഷ്മി. അക്ഷയ്കുമാറിന്റെ സ്ത്രൈണചലനങ്ങളും ക്ലൈമാക്സിനോട് ചേർന്നുവരുന്ന ട്രാൻസ്ജെൻഡർ നൃത്തരംഗങ്ങളുമാണ് സിനിമയിലേക്ക് പ്രേക്ഷകരെ കൂടുതൽ അടുപ്പിക്കുന്നത്. നൂറുകണക്കിന് ട്രാൻസ്ജെൻഡർമാരാണ് ഗാനരംഗത്തിനായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. അക്ഷയ്കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാൻ, തുഷാർ കപൂർ, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ച ലക്ഷ്മിയിൽ കിയാരാ അദ്വാനിയാണ് നായിക. തമിഴകത്ത് സൂപ്പർഹിറ്റായിമാറിയ കാഞ്ചനയുടെ റീമേക്കാണ് ലക്ഷ്മി.

അനുരാഗ് ബസു സംവിധാനംചെയ്യുന്ന ആന്തോളജി ചിത്രമാണ് ലുഡോ. ഒ.ടി.ടി. വഴി പ്രദർശനത്തിനെത്തിയ ചിത്രത്തിൽ മലയാളിതാരം പേളി മാണി പ്രധാന വേഷത്തിലുണ്ട്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചൻ, രാജ്കുമാർ റാവു, ആദിത്യ റോയ് കപൂർ, സാനിയാ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ നാല് കഥകളാണ് ചിത്രത്തിൽ പറയുന്നത്. അനുരാഗ് ബസു, ഭൂഷൻ കുമാർ, ദിവ്യ ഖോസ്ല കുമാർ, താനി സൊമാരി ബസു, കിഷൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മലയാളിയായ കീർത്തി സുരേഷ് കേന്ദ്രകഥാപാത്രമായെത്തിയ തെലുഗ് ചിത്രമാണ് മിസ് ഇന്ത്യ. നവംബർ നാലിന് പ്രദർശനത്തിനെത്തിയ ചിത്രം സംവിധാനംചെയ്തിരിക്കുന്നത് നവാഗതനായ വൈ നരേന്ദ്രനാഥാണ്.

തമിഴ്, മലയാളം ഭാഷകളിലും മൊഴിമാറ്റി ചിത്രം പ്രദർശനത്തിനുണ്ട്. സംയുക്ത എന്ന നായികകഥാപാത്രത്തെയാണ് ചിത്രത്തിൽ കീർത്തി അവതരിപ്പിക്കുന്നത്.

സംരംഭക എന്ന നിലയിൽ ജീവിതവിജയം കണ്ടെത്താനുള്ള പെൺകുട്ടിയുടെ ശ്രമങ്ങളും അവൾ നേരിടുന്ന പ്രതിസന്ധിയെപ്പറ്റിയുമാണ് ചിത്രം പറയുന്നത്. ഇന്ത്യൻ തേയിലയെ ലോകമാർക്കറ്റിൽ വിജയിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന സംരംഭകയാണ് സംയുക്ത എന്ന കീർത്തി കഥാപാത്രം. രാജേന്ദ്രപ്രസാദ്, ജഗപതി ബാബ, നരേഷ്, നാദിയ മൊയ്തു, നവീൻ ചന്ദ്ര തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ ശ്രദ്ധനേടിയ പെൻഗ്വിന് പിന്നാലെ ഒ.ടി.ടി. റിലീസ് ചെയ്യുന്ന രണ്ടാമത്തെ കീർത്തിസുരേഷ് ചിത്രംകൂടിയാണ് മിസ് ഇന്ത്യ.

Content Highlights : Deepavali Movie Releases In OTT Platforms Miss India Soorarai Pottru Mookuthi Amman Laxmi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented