ബോളിവുഡ് താരം ആലിയ ഭട്ടിനും അമ്മ സോണി റസ്ദാനും നേര്‍ക്ക് വധഭീഷണി. ആലിയയുടെ പിതാവും സംവിധായകനുമായ മഹേഷ് ഭട്ടാണ് സംഭവത്തെക്കുറിച്ച് പുറത്ത് പറയുന്നത്. 

കുറച്ച് ദിവസങ്ങളായി തനിക്ക് ഭീഷണി മുഴക്കിയിട്ടുള്ള അജ്ഞാത സന്ദേശങ്ങളും കോളുകളും വരുന്നുവെന്നും 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ മകളെയും ഭാര്യയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും മഹേഷ് ഭട്ട് പറയുന്നു. 

സംഭവത്തെ തുടര്‍ന്ന് മഹേഷ് ഭട്ട് മുംബൈയിലെ ജുഹു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. 

2014 ല്‍ മഹേഷ് ഭട്ടിനെതിരെ വധശ്രമം ഉണ്ടായിട്ടുണ്ട്. 13 പേരടങ്ങുന്ന ഗുണ്ടാസംഘത്തെയാണ് ഈ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.