കാസർഗോഡ് ഗവൺമെന്റ് കോളജിലെത്തിയ 'ഡിയർ വാപ്പി' ടീം
ലാലും അനഘ നാരായണനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ഡിയർ വാപ്പി'. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കാസർഗോഡ് എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. കാസർഗോഡ് ഗവൺമെന്റ് കോളജിലെത്തിയ അനഘ നാരായണൻ, നിരഞ്ജ് മണിയൻപിള്ള രാജു അടക്കമുള്ളവർക്ക് വൻവരവേൽപാണ് ലഭിച്ചത്. ഇതിന്റെ ചിത്രങ്ങൾ ക്രൗൺ ഫിലിംസ് തങ്ങളുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു.
ഷാൻ തുളസീധരനാണ് ഡിയർ വാപ്പിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മണിയൻ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിർമൽ പാലാഴി, സുനിൽ സുഖധ, ശിവജി ഗുരുവായൂർ, രഞ്ജിത് ശേഖർ, അഭിറാം, നീന കുറുപ്പ്, ബാലൻ പാറക്കൽ, മുഹമ്മദ്, ജയകൃഷ്ണൻ, രശ്മി ബോബൻ രാകേഷ്, മധു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്രൗൺ ഫിലിംസിന്റെ ബാനറിൽ ആർ മുത്തയ്യ മുരളിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലിജോ പോൾ ആണ് എഡിറ്റർ. പാണ്ടികുമാർ ആണ് ഛായാഗ്രഹണം. പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും എം ആർ രാജാകൃഷ്ണൻ ശബ്ദ മിശ്രണവും നിർവഹിച്ചിരിക്കുന്നു.
കലാസംവിധാനം- അജയ് മങ്ങാട്, ചമയം- റഷീദ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാധാകൃഷ്ണൻ ചേലേരി, പ്രൊഡക്ഷൻ മാനേജർ നജീർ നാസിം, സ്റ്റിൽസ് രാഹുൽ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ എൽസൺ എൽദോസ്, അസോസിയേറ്റ് ഡയറക്ടർ സക്കീർ ഹുസൈൻ, മനീഷ് കെ തോപ്പിൽ, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്സ് അമീർ അഷ്റഫ്, സുഖിൽ സാൻ, ശിവ രുദ്രന, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി.ആർ.ഒ ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
Content Highlights: dear vaappi movie promotion at kasaragod govt college, lal, anagha narayanan and niranj
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..