-
കരനെല്ലിൽ ടൊവീനോയെ ഒരുക്കി വിസ്മയം തീർത്തി പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷ്. നേരത്തെയും വ്യത്യസ്ത മാധ്യമങ്ങൾ ഉപയോഗിച്ച് കലാകാരന്മാരുടെ മുഖങ്ങൾ ഒരുക്കി ഡാവിഞ്ചി സുരേഷ് ഞെട്ടിച്ചിട്ടുണ്ട്. വിറകിൽ തീർത്ത പൃഥ്വിരാജിന്റെ മുഖവും തുണികൾ കൊണ്ട് ഒരുക്കിയ അന്തരിച്ച നടൻ അബിയുടെ ചിത്രവും അടുക്കള ഉപകരണങ്ങളിലൂടെ മോഹൻലാലിൻറെയും ആണികൾ ഉപയോഗിച്ച് ഫഹദ് ഫാസിലിൻറെയും ചിത്രങ്ങളും അതിൽ ചിലതാണ്. അക്കൂട്ടത്തിൽ പുതിയതാണ് കരനെല്ലിൽ തീർത്ത ടൊവിനോയുടെ മുഖം.
കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാർഡിൽ കാർഷിക കൂട്ടായ്മ നടത്തുന്ന കൃഷി സ്ഥലത്തു കര നെല്ല് ഉപയോഗിച്ച് കൊണ്ടാണ് പുതിയ ചിത്രരചനയുടെ അദ്ധ്യായം സുരേഷ് കുറിക്കുന്നത്.
"കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാർഡിൽ കാർഷിക കൂട്ടായ്മ നടത്തുന്ന കൃഷി സ്ഥലത്തു കര നെല്ല് ഉപയോഗിച്ച് കൊണ്ടാണ് പുതിയ ചിത്രരചനയുടെ അദ്ധ്യായം കുറിക്കുന്നത്. വ്യത്യസ്ത മീഡിയങ്ങളിൽ ചിത്രങ്ങളും ശില്പങ്ങളും രചിക്കുന്ന അന്വഷണയാത്രയിൽ ആണ് നെല്ല് കൊണ്ടും ചിത്രം സാധ്യമാക്കാനുള്ള ശ്രമം തുടങ്ങിയത്. പ്രളയ സമയത്തെ സേവനങ്ങൾ കൊണ്ട് ജനഹൃദയങ്ങളിൽ കുടിയേറിയ സിനിമാ താരം ടോവിനോ തോമസ് ആണ് ഈ ചിത്രത്തിലെ താരം. ഒറ്റ ദിവസം കൊണ്ടാണ് ചിത്രം തീർത്തത്. ക്യാമറയിൽ പകർത്തിയ സിംബാദും ചാച്ചനും സഹായിയായി രാകേഷ് പള്ളത്തും കാർഷിക കൂട്ടായ്മയിലെ സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു", ചിത്രത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ പങ്കുവച്ച് സുരേഷ് കുറിക്കുന്നു.
Content Highlights : Davinchi Suresh Tovino grass Art Making Video


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..