10 ഗ്രാം വീതം 130 സ്വര്‍ണനാണയങ്ങള്‍, യൂണിറ്റ് അംഗങ്ങള്‍ക്ക് കീര്‍ത്തിയുടെ സമ്മാനം


1 min read
Read later
Print
Share

കീർത്തി യൂണിറ്റ് അംഗങ്ങൾക്ക് നൽകിയ സ്വർണ നാണയം, കീർത്തി സുരേഷ്‌

തെലുങ്ക് ചിത്രം ദസറയുടെ റിലീസിന് തയ്യാറെടുക്കുകയാണ് നടി കീര്‍ത്തി സുരേഷ്. ശ്രീകാന്ത് ഒല്ലെട സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനിയാണ് നായകന്‍. മാര്‍ച്ച് 20 ന് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ദസറ പുറത്തിറങ്ങുന്നത്. കീര്‍ത്തിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ദസറയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ ചിത്രീകരണം അവസാനിച്ചപ്പോള്‍ കീര്‍ത്തി വികാരാധീനയായെന്നും തന്നെ പിന്തുണച്ച എന്തെങ്കിലും സമ്മാനം നല്‍കണമെന്നും നടി ആഗ്രഹിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ടീമിലെ 130 അംഗങ്ങള്‍ക്കും 10 ഗ്രാം വീതമുള്ള സ്വര്‍ണനാണയമാണ് കീര്‍ത്തി നല്‍കി. നടിയുടെ ഫാന്‍സ് പേജുകളിലാണ് ഈ വിവരം ആദ്യം വന്നത്.

ഓരോ സ്വര്‍ണ നാണയത്തിനും ഏകദേശം 50,000 മുതല്‍ 55,000 രൂപ വരെ വില വരുമെന്നാണ് കണക്കാക്കുന്നത്. സമ്മാനത്തിനായി 75 ലക്ഷം രൂപയോളം താരം ചെലവഴിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനു മുമ്പ് തമിഴ് ചിത്രമായ സണ്ടക്കോഴി 2വിന്റെ അവസാനദിവസവും അണിയറപ്രവര്‍ത്തകര്‍ക്ക് രണ്ട് ഗ്രാം വരുന്ന സ്വര്‍ണനാണയങ്ങള്‍ കീര്‍ത്തി സമ്മാനമായി നല്‍കിയിരുന്നു.

Content Highlights: Dasara release, actor Keerthy Suresh gifts 130 gold coins, Dasara Film Nani, Srikanth Odela

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
HARISH PENGAN

1 min

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

May 30, 2023


vaibhavi upadhyaya, jai gandhi

1 min

'നീ എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും'; വാഹനാപകടത്തില്‍ മരിച്ച നടി വൈഭവിയെക്കുറിച്ച് പ്രതിശ്രുത വരൻ

May 30, 2023


dharmajan

1 min

'മനഃപൂർവം ഒഴിവാക്കിയതായിരിക്കും, പരാതിയില്ല'; സിനിമയിൽ നിന്നും ഇടവേള എടുത്തതല്ലെന്ന് ധർമജൻ

May 30, 2023

Most Commented