ചിത്രത്തിന്റെ പോസ്റ്റർ | Photo: www.instagram.com/krishand_/, Twitter@darshanarajend
നിരൂപക പ്രശംസ നേടിയ ചിത്രം ആവാസവ്യൂഹത്തിന്റെ സംവിധായകന്‍ കൃഷ്ണാന്ദിന്റെ രണ്ടാം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. പുരുഷ പ്രേതം-ദ മെയില്‍ ഗോസ്റ്റ് എന്ന് പേരിട്ടിരുക്കുന്ന ചിത്രത്തില്‍ ദര്‍ശനാ രാജേന്ദ്രനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹൃദയം, ജയ ജയ ജയഹേ പോലുള്ള സിനിമകളിലൂടെ ദര്‍നയ്ക്ക് വലിയ വിജയങ്ങള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2022. ദര്‍ശനയ്ക്കു പുറമേ ജഗദീഷ്, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മനു തൊടുപുഴയുടെ കഥയ്ക്ക അജിത് ഹരിദാസ് തിരക്കഥ രചിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ്ണാന്ദും ചിത്രസംയോജനം സുഹൈല്‍ ബക്കറുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മാന്‍കൈന്‍ഡ് സിനിമാസിന്റെ ബാനറില്‍ ജോമോന്‍ ജേക്കബും ഡിജോ അഗസ്റ്റിനും നിര്‍മിച്ചിരിക്കുന്ന ചിത്രം ജിയോ ബേബിയാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.
Content Highlights: darshana in krishnands next movie the male ghost
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..