ദിലീപ്-തമന്ന ചിത്രത്തില്‍ പ്രതിനായകനായി ദാരാസിങ്‌ ഖുറാനയും; ചിത്രം പുരോഗമിക്കുന്നു


ദരാസിങ് ഖുറാന (ഇടത്ത്), ദിലീപ്, തമന്ന (വലത്ത്)

അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ചിത്രത്തില്‍ മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിങ്‌ ഖുറാനയും. അരുണ്‍ ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. ദാരാസിങ്ങിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. ചിത്രത്തിലെ പ്രതിനായകനായാണ് ദാരാസിങ്‌ ഖുറാന മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ദാരാസിങ്ങിനെ സംബന്ധിച്ചിടത്തോളം, ഈ വര്‍ഷം പഞ്ചാബി ചിത്രമായ ബായ് ജി കുട്ടാങ്കേയിലൂടെ അഭിനയരംഗത്തേക്ക് കടന്നു. കൂടാതെ അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, സതീഷ് കൗശിക് എന്നിവര്‍ അഭിനയിച്ച കാഗസ് 2 എന്ന ചിത്രത്തിലൂടെ ഉടന്‍തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കും. ബോളിവുഡ് പ്രഖ്യാപനത്തിന് ശേഷമാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.



തെന്നിന്ത്യന്‍ താരസുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ തമിഴ്‌നടന്‍ ശരത്കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും അഭിനയിക്കുന്നുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ദിലീപിന്റെ 147-ാമത്തെ സിനിമയാണ്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി.എസ്. നിര്‍വഹിക്കുന്നു.

Content Highlights: darasing khurana plays as opposite role in dileep thamanna movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented