ന്‍പത് വര്‍ഷത്തിനുശേഷം ഡാനിയല്‍ ക്രെയ്ഗ് സീക്രട്ട് ഏജന്റ് ജെയിംസ് ബോണ്ടിന്റെ കുപ്പായമഴിക്കാന്‍ ഒരുങ്ങുകയാണ്. ഇരുപത് എപ്പിസോഡുകള്‍ നീണ്ടുനില്‍ക്കുന്ന പ്യൂരിറ്റി എന്ന ടെലിവിഷന്‍ പരമ്പരയ്ക്കുവേണ്ടിയാണ് ക്രെയ്ഗ് സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ് ഏജന്റായ ബോണ്ടിന്റെ വേഷം ഉപേക്ഷിക്കുന്നത്. ജൊനാഥന്‍ ഫ്രേസന്റെ വിഖ്യാത നോവലിനെ അധികരിച്ചാണ് പരമ്പര ഒരുക്കുന്നത്. ഷോടൈം, എഫ്.എക്‌സ്, നെറ്റ്ഫ്‌ളിക്‌സ്, ഹുലു, ആമസോണ്‍ എന്നിവര്‍ ഇപ്പോള്‍ തന്നെ പ്യരിറ്റിയും സംപ്രേഷണത്തിനായി മത്സരം ആരംഭിച്ചുകഴിഞ്ഞു.

ബോണ്ട് പരമ്പരയിലെ ഏറ്റവും അവസാന ചിത്രമായ സ്‌പെക്ടര്‍ പുറത്തിറങ്ങും മുന്‍പ് തന്നെ ക്രെയ്ഗ് ഇക്കാര്യത്തില്‍ തന്റെ മനസ്സിലിരിപ്പ് പരസ്യമാക്കിയിരുന്നു. ഇതിനുശേഷം ക്രെയ്ഗിന്റെ മനസ്സ് മാറ്റാന്‍ നിര്‍മാതാക്കളായ സോണി പരിശ്രമിച്ചുനോക്കിയെങ്കിലും ഫലമുണ്ടായ മട്ടില്ല.

പിയേഴ്‌സ് ബ്രോസ്‌നണന്റെ പിന്‍ഗാമിയായാണ് ക്രെയ്ഗ് ആദ്യമായി ബോണ്ടാകുന്നത്. 2006ല്‍ പുറത്തിറങ്ങിയ കാസിനോ റൊയലായിരുന്നു ആദ്യ ചിത്രം. പിന്നീട് ക്വാണ്ടം ഓഫ് സോളസ് (2008), സ്‌കൈഫോള്‍ (2012), സ്‌പെക്ടര്‍ (2015) എന്നിവയിലും ക്രെയ്ഗ് ബോണ്ടായി. റോജര്‍ മൂറിനും ഷോണ്‍ കോണറിക്കുംശേഷം ഏറ്റവും കൂടുതല്‍ തവണ ബോണ്ടായ നടന്മാരാണ് ബ്രോസ്‌നനും ക്രെയ്ഗും.

ക്രെയ്ഗ് തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുമ്പോള്‍ ബോണ്ടിന്റെ കുപ്പായം തുന്നിച്ച് നിരവധി പേര്‍ ഒരുങ്ങിനില്‍പ്പുണ്ട്. ടോം ഹാര്‍ഡി, ഡാമിയന്‍ ലൂയിസ്, ഹെന്റി കാവില്‍, ഇദ്രിസ് എല്‍ബ, ജോണ്‍ ബോയെഗ എന്നിവരാണ് പരിഗണിക്കപ്പെടുന്ന പ്രധാന താരങ്ങള്‍.

ഇനില്‍ ഇദ്രിസിനാണ് നറുക്ക് വീഴുന്നതെങ്കില്‍ കറുത്ത പ്രസിഡന്റിന്റെ മാതൃകയില്‍ ഒരു കറുത്ത ബോണ്ടും യാഥാര്‍ഥ്യമാവും. ജോണ്‍ ബൊയേഗയാണ് ബോണ്ടാവാന്‍ കാത്തിരിക്കുന്ന മറ്റൊരു കറുത്ത വര്‍ഗക്കാരനായ നടന്‍. എന്നാല്‍, ഇവരെയെല്ലാം കടത്തിവെട്ടി ഒരു പെണ്‍ ബോണ്ട് വരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. അങ്ങിനെയെങ്കില്‍ ബിജാന്‍സിക്കാവും ഈ ചരിത്ര നിയോഗം.

ജെയിംസ് ബോണ്ടിനെ അവിസ്മരണീയമാക്കിയ നടന്മാരും ചിത്രങ്ങളും

ഷോണ്‍ കോണറി
1962: ഡോ. നോ
1963 ഫ്രം റഷ്യ വിത്ത് ലൗ
1964: ഗോള്‍ഡ്ഫിംഗര്‍
1965: തണ്ടര്‍ബോള്‍
1967: യു  ഒണ്‍ലി ലിവ് ടൈ്വസ്
1971: ഡയമണ്ട്‌സ് ഫോര്‍ എവര്‍
1983: നെവര്‍ സെ നെവര്‍ എഗെയ്ന്‍

ഡേവിഡ് നിവെന്‍
1967: കാസിനോ റോയല്‍

ജോര്‍ജ് ലാസെന്‍ബി
1969: ഓണ്‍ ഹെര്‍ മെജസ്റ്റി സീക്രട്ട് സര്‍വീസ്

റോജര്‍ മൂര്‍
1973: ലിവ് ആന്‍ഡ് ലെറ്റ് ഡൈ
1974: ദി  മാലന്‍ വിത്ത് ദ ഗോള്‍ഡണ്‍ ഗണ്‍
1977: ദി സ്‌പൈ ഹു ലവ്ഡ് മി
1979: മൂണ്‍റേക്കര്‍
1981: ഫോര്‍ യുവര്‍ ഐസ് ഒണ്‍ലി
1983: ഒക്‌ടോപസി
1985: എ വ്യൂ ടു എ കില്‍

തിമോത്തി ഡാള്‍ട്ടണ്‍
1987: ദി ലിവിങ് ഡേലൈറ്റ്‌സ്
1989: ലൈസന്‍സ് ടു കില്‍

പിയേഴ്‌സ് ബ്രോസ്‌നന്‍
1995: ഗോള്‍ഡന്‍ ഐ
1997: ടുമാറോ നെവര്‍ ഡൈസ്
1999: ദി വേള്‍ഡ് ഇസ് നോട്ട് ഇനഫ്
2002: ഡൈ അനഥര്‍ ഡെ

ഡാനിയല്‍ ക്രെയ്ഗ്
2006: കാസിനോ റോയല്‍
2008: ക്വാണ്ടം ഓഫ് സോളസ്
2012: സ്‌കൈഫോള്‍
2015: സ്‌പെക്ടര്‍