-
ഹാരി പോട്ടര്‍ സീരീസുകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന് ഡാനിയേല്‍ റാഡ്ക്ലിഫിന് കൊറോണയെന്ന് വ്യാജ പ്രചരണം. ബി.ബി.സി ബ്രേക്കിങ് ന്യൂസ് എന്ന പേരിലുള്ള ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രചരണം അഴിച്ചു വിട്ടത്.
ഡാനിയേല്‍ റാഡ്ക്ലിഫിന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവാണെന്നും കൊറോണ ബാധിച്ച ആദ്യ പ്രമുഖ വ്യക്തി അദ്ദേഹമാണെന്നുമായിരുന്നു ട്വീറ്റ്. ബിബിസിയുടെ ലോഗോ കണ്ടതോടെ ഒട്ടനവധിയാളുകള്‍ ട്വീറ്റ് പങ്കുവച്ചു. സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി അദ്ദേഹത്തിന്റെ മാനേജര്‍ രംഗത്തെത്തി.
ലോകമൊട്ടാകെയുള്ള ജനങ്ങള്‍ കൊറോണ ഭീതിയായി കഴിയുമ്പോള്‍ ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ അഴിച്ചു വിടുന്നത് മനുഷ്യ വിരുദ്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
Content Highlights: Daniel Radcliffe Doesn't Have Corona virus, Fake BBC report tweet
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..