കുട്ടിക്കാലത്തു തന്റെ ആഗ്രഹം സ്‌പൈഡര്‍മാനോ സൂപ്പര്‍മാനോ ആകാന്‍ ആയിരുന്നുവെന്നു ജെയിംസ് ബോണ്ട് വേഷത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ ഡാനിയേല്‍ ക്രെയ്ഗ്. ബോണ്ട് സീരീസിലെ പുതിയ ചിത്രം 'നോ ടൈം ടു ഡൈ'യുടെ പ്രചാരണാര്‍ഥം സ്വകാര്യ മാസികയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ക്രെയ്ഗിന്റെ വെളിപ്പെടുത്തല്‍.

''സ്‌പൈഡര്‍ മാന്‍, സൂപ്പര്‍ മാന്‍ എന്നീ കഥാപാത്രങ്ങളാണ് കുട്ടിക്കാലത്തെ ആഗ്രഹങ്ങളിലുണ്ടായിരുന്നത്. ജെയിംസ് ബോണ്ടിന്റെ വേഷത്തിലെത്തിച്ചേര്‍ന്നതിനെ വിധിയായാണു കാണുന്നത്'' നടന്‍ പറഞ്ഞു. ക്രെയ്ഗ് ജെയിംസ് ബോണ്ടിന്റെ വേഷത്തിലെത്തുന്ന അഞ്ചാമത്തെ ചിത്രമാണു 'നോ ടൈം ടു ഡൈ'. കൊറോണ രോഗവ്യാപനത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നവംബറിലേക്കു മാറ്റിയിട്ടുണ്ട്.

Content Highlights: Daniel Craig, James Bond, Superman, Spiderman