സ്എസ് രൗജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 ഇന്ത്യയിലെ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഏപ്രില്‍ 28 ന് പുറത്തിറങ്ങിയ ബാഹുബലി 2, 1000 കോടി ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം എന്ന റെക്കോഡാണ് സ്വന്തമാക്കിയിരിക്കുന്നത്. 1300 കോടി രൂപയാണ് ബാഹുബലി ഇതുവരെ നേടിയിരിക്കുന്നത്.

ഇപ്പോഴിതാ ബാഹുബലിക്ക് പിറകെ 2016 ഡിസംബറില്‍ പുറത്തിറങ്ങിയ ആമിര്‍ ഖാന്‍ ചിത്രം ദംഗലും ആയിരം കോടിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചൈനയില്‍ റിലീസ് ചെയ്ത ദംഗല്‍ ഇതുവരെ 190 കോടിയാണ് ചൈനീസ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്.

ആമിറിന്റെ തന്നെ പികെയുടെ റെക്കോഡാണ് ദംഗല്‍ ചൈനയില്‍ തകര്‍ത്തത്. 950 കോടിയാണ് ദംഗല്‍ ഇരുവരെ ആഗോള ബോക്‌സ് ഓഫീസുകളില്‍ നിന്ന് നേടിയ വരുമാനം.